കേരളം നടപ്പാക്കുന്ന നവീന പദ്ധതികൾ രാജ്യത്തിനാകെ മാതൃക; കേരളത്തെ അഭിനന്ദിച്ചു കേന്ദ്രം! കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദിൽ സംഘടിപ്പിച്ച ചിന്തൻ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ അകമഴിഞ്ഞ് പ്രകീർത്തിച്ചത്. ചിന്തൻ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തിൽ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമർശിച്ചത്. അവസാന ദിനത്തിലെ മറുപടി പ്രസംഗത്തിൽ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖിൽ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവർത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചുവെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് അറിയിച്ചു.കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികൾ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ.
രാജ്യത്തെ കായികമേഖലയുടെ വികസന സാധ്യതകൾ ചർച്ച ചെയ്യാൻ രണ്ട് ദിവസമായി നടന്ന ചിന്തൻ ശിവിറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക മന്ത്രിമാർ, കേന്ദ്ര കായിക സെക്രട്ടറി സുജാത ചതുർവേദി, കേന്ദ്ര കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, സായ് പ്രതിനിധികൾ, ദേശീയ കായിക ഫെഡറേഷൻ ഭാരവാഹികൾ, സംസ്ഥാന കായിക സെക്രട്ടറിമാർ, സംസ്ഥാന കായിക ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. കേരളം ആവിഷ്‌കരിച്ച പുതിയ കായിക നയം അനുസരിച്ചുള്ള സ്‌പോർട്സ് ഇക്കോണമി മിഷൻ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രിയും ചിന്തൻ ശിവിറിൽ പങ്കെടുത്ത മുഴുവൻ സംസ്ഥാന കായിക മന്ത്രിമാരും അഭിനന്ദിച്ചു. സ്‌പോട്‌സ് ഇക്കോണമിയുടെ വിശദാംശങ്ങൾ അവർ കായിക മന്ത്രി വി അബ്ദുറഹിമാനോട് ചോദിച്ചറിയുകയും ഈ ദിശയിൽ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ വേണ്ട സഹകരണം മന്ത്രി മറ്റു സംസ്ഥാനങ്ങൾക്ക് വാഗ്ദാനം ചെയ്തു.
ഒരു പഞ്ചായത്ത് ഒരു കളിക്കളം, പഞ്ചായത്ത് സ്‌പോട്‌സ് കൗൺസിൽ, ഇ സർട്ടിഫിക്കറ്റ്, സ്‌കൂൾ തല കായിക പാഠ്യപദ്ധതി എന്നീ പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി രാജ്യത്താകെ നടപ്പാക്കണമെന്നും അതിനാവശ്യമായ നിർദേശം കേന്ദ്ര കായിക മന്ത്രാലയം നൽകുമെന്നും സൂചിപ്പിച്ചു.'എംഎൽഎ ഫണ്ട്/തദ്ദേശ സ്ഥാപന വിഹിതം എന്നിവ ഉപയോഗിച്ച് നാടെങ്ങും കളിക്കളങ്ങൾ ഒരുക്കുന്നത് വളരെ ഫലപ്രദമായ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളം നടപ്പാക്കിയ, കായികരംഗത്തെ ഇ സർട്ടിഫിറ്റിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. മുഴുവൻ സംസ്ഥാനങ്ങളും ഇതു പിന്തുടരണമെന്നും മൻസുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. ചിന്തൻ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തിൽ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമർശിച്ചത്. അവസാന ദിനത്തിലെ മറുപടി പ്രസംഗത്തിൽ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖിൽ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവർത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചുവെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് അറിയിച്ചു.
Find out more: