രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് എയര്‍ ഇന്ത്യ. കൂടാതെ  നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കു വരുന്നവര്‍ക്ക് പത്ത് കിലോ അധിക ബാഗേജ് ആനുകൂല്യം അനുവദിച്ചതും പ്രവാസികള്‍ക്ക് നേട്ടമാകും. ഇപ്പോഴുള്ള സീസണ്‍ നിരക്കു വര്‍ദ്ധനക്കിടയിലും ഗള്‍ഫിനും ഇന്ത്യക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ വരുന്നു.

നിലവിൽ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ആദ്യ ഘട്ടമായി ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഗോ എയര്‍ വിമാനം ഈ മാസം 25ന് പറന്നുയരും. വിമാനങ്ങളിൽ സീറ്റുകളുടെ ലഭ്യത കുറഞ്ഞതോടെ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ മിക്ക സെക്ടറുകളിലേക്കും വലിയ നിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനാലാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താനുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ കമ്പനികളുടെ  ഇത്തരത്തിലുള്ള. തീരുമാനം.

Find out more: