ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം അടുത്ത തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.43ന്. സാങ്കേതികത്തകരാര്‍ പരിഹരിച്ചെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. റോക്കറ്റിന്റെ ക്രയോജനിക് എന്‍ജിനില്‍ ഹീലിയം ചോര്‍ച്ച കണ്ടതെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നിശ്ചയിച്ചിരുന്ന വിക്ഷേപണം അവസാന നിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
ജി.എസ്.എല്‍ വി. മാര്‍ക്ക് ത്രി റോക്കറ്റിലെ തകരാറുകള്‍ പരിഹരിക്കുന്നത് ഇന്നലെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്നുള്ള സൂക്ഷ പരിശോധനകള്‍ കഴിഞ്ഞതോടെയാണ് പുതിയ വിക്ഷേപണ തിയ്യതി പ്രഖ്യാപിച്ചത്. പുലര്‍ച്ചെയുള്ള വിക്ഷേപണം മാറ്റി പകല്‍ 2.42 നാണ് പുതിയ സമയം. ഇതനുസരിച്ച് വ്യോമപാതകള്‍ ക്രമീകരിക്കാന്‍ ഇന്നലെ തന്നെ ഇസ്റോ നിര്‍ദേശം പുറപ്പെടീപ്പിച്ചിരുന്നു. മാര്‍ക്ക് 3 റോക്കറ്റിലെ ദ്രവഇന്ധനങ്ങളുടെ മര്‍ദ്ദം നിലനിര്‍ത്തുന്ന ഹീലിയം ടാങ്കുകളില്‍ ഒന്നില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‌ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ കൊണ്ട് ഡൗണ്‍ അവസാനിക്കാന്‍ 52 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെ വിക്ഷേപം മാറ്റിയത്. തകരാറുകളെല്ലാം പരിഹരിച്ച് ഐഎസ്ആർഒ അറിയിച്ചു