ന്യൂഡൽഹി: കേന്ദ്ര ഭരണ പ്രദേശമായതിനു പിന്നാലെ ലഡാക്കിൽ നിരവധി വികസന പദ്ധതികൾ ആരംഭിക്കുന്നു. 50 കോടി രൂപയുടെ വൻ സോളാർ പദ്ധതിക്കാണ് സർക്കാർ രൂപം നൽകുന്നത്. സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന സ്ഥലത്തെ സംബന്ധിച്ചുള്ള കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുത്തതായി കേന്ദ്ര മന്ത്രി ആർ കെ സിംഗ് അറിയിച്ചു. ലെ, കാർഗിൽ തുടങ്ങിയ ജില്ലകളിൽ ആണ് പദ്ധതി നടത്താൻ ഉദ്ദേശിക്കുന്നത്. സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ ഉടൻ ടെൻഡർ വിളിക്കുകയും തുടർന്ന് ഇത് സംബന്ധിച്ച കരാർ നിലവിൽ വരുന്ന ദിവസം മുതൽ 48 മാസത്തിനകം പദ്ധതി കമ്മീഷൻ ചെയാനുമാണ് ലക്‌ഷ്യം.