
ഓണാഘോഷങ്ങളുടെ ഭാഗമായി വെള്ളായണി കായലിനു സമീപം ആരംഭിച്ച വെള്ളായണി ഫെസ്റ്റിൽ തിരക്കേറുന്നു. കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ അമ്യൂസ്മെന്റ് പാർക്കും ചിൽഡ്രൻസ് പാർക്കും ഒരുങ്ങിയിട്ടുണ്ട്. ഇതിനുപുറമെ വിവിധതരം സ്റ്റാളുകൾ, ഫ്ലവർ ഷോ, ഫുഡ് സ്റ്റാൾ എന്നിവയും മേളയിൽ ഒരുങ്ങിയിട്ടുണ്ട്. എംഎൽഎ എം. വിൻസെന്റ് ആണ് മേള ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം താലൂക്ക് ജനറൽ വർക്കേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
സാംസ്കാരിക പരിപാടികളും മേളയുടെ പ്രതേകതയാണ്. 15 -നു ഫെസ്റ്റ് അവസാനിക്കും