ചിറയിൻകീഴ്: കാട്ടുമുറാക്കലിലെ കല്ലുപാലം അതേ മാത്യകയിൽ പുനർനിർമിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. പാലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാമനപുരം നദിയുടെ കൈവഴിയായ ആറിനു കുറുകേയുള്ള കരിങ്കൽ പാലമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച തകർന്നത്. 

 

നൂറ്റാണ്ടുകളുടെ പഴക്കമാണ് കല്ലുപാലത്തിനുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ 6 മണിക്കാണ് വലിയ ശബ്ദത്തോടെ പാറപൊട്ടി വീഴുന്നത്. പന്ത്രണ്ട് അടി നീളവും രണ്ട് അടി വീതിയിലുമുള്ള 9 പാറ പാളികളിൽ നിർമ്മിച്ച പാലത്തിന്റെ നടുകിലെ പാറയാണ് അടർന്ന് വീണത്. 

 

രാജഭരണക്കാലത്ത് നിർമ്മിച്ചതാണ് ഈ കല്ലുപാലം. ഇപ്പോഴും കാട്ടുമുരക്കൽ ഭാഗത്തെ ആളുകളും ഇരുചക്രവാഹനങ്ങളും ഈ പാലം ഉപയോഗിക്കുന്നു.

Find out more: