വിതുര: വിതുര ഗ്രാമപഞ്ചായത്തിലെ ആനപ്പാറ വാർഡിലെ ആറ്റുമൺപുറം ഗ്രാമത്തിലേക്കുള്ള പുതിയ പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് എസ്.എൽ.ക്യഷ്ണകുമാരി അധ്യക്ഷയായി. ജില്ലാപ്പഞ്ചായത്ത് അംഗങ്ങളായ വി.ബിജുമോഹൻ, എസ്.കെ.പ്രീജ, ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് എസ്.എസ്.അജിതകുമാരി, അംഗങ്ങളായ ജെ.വേലപ്പൻ, എൽ.വി.വിപിൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ഷാഹുൽനാഥ് അലിഖാൻ, കെ.രാധ, ബി.അനിൽ കുമാർ, എം.ലാലി, എം.ശോഭന, മഞ്ജുഷ ആനന്ദ്, മുൻ പഞ്ചായത്തു പ്രസിഡന്റ് ജി. അപ്പുക്കുട്ടൻകാണി, കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വാമനപുരം ആറിനു കുറുകെയുള്ള പാലം ജില്ലാപ്പഞ്ചായത്താണ് നിർമിക്കുന്നത്.