ദുബായ്: ബഹിരാകാശത്തേയ്ക്ക് കുതിച്ചുയരാൻ യു.എ.ഇയും. ഇന്ത്യൻ സമയം വൈകിട്ട് 7.26ന് കസാഖ്സ്താനിലെ ബയ്ക്കനൂർ കോസ്മോ ഡ്രോമിൽ നിന്നാണ് യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂറും കൂട്ടരും പുറപ്പെടുക. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അറിയിച്ചു. റഷ്യയുടെ കമാൻഡർ ഒലെഗ് സ്ക്രിപോച്ച്ക, അമേരിക്കയുടെ ജെസീക്ക എന്നിവരാണ് മൻസൂരിക്കൊപ്പമുള്ള മറ്റ് യാത്രികർ.
വിക്ഷേപണത്തിനായി തയ്യാറാക്കിയ സോയൂസ് എഫ്.ജി റോക്കറ്റ് ബയ്ക്കനൂർ കോസ്മോ ഡ്രോമിലെ വിക്ഷേപണ തറയിൽ എത്തിച്ചു. പേടക്കത്തിന് 7.48 മീറ്റർ നീളവും 2.71 മീറ്റർ വ്യാസമുണ്ട്.
20 ബില്യൺ ദിർഹത്തിന്റെതാണ് യുഎഇ ബഹിരാകാശ പദ്ധതി. യുവജനതയുടെ സർഗശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് 2017-ൽ ബഹിരാകാശ ദൗത്യത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിച്ചത്.