നെടുമങ്ങാട്: നെടുമങ്ങാട് ടൗണിൽ ഏറ്റവുമധികം റോഡപകടങ്ങൽ നടക്കുന്ന ഈസ്റ്റ് ബംഗ്ലാവ് റോഡിൽ ടൗൺ റസിഡൻസ് അസോസിയേഷന്റെ നേത്യത്വത്തിൽ ദർപ്പണം സ്ഥാപിച്ചു. നെടുമങ്ങാട് കല്ലിങ്കൽ, മുക്കോലയ്ക്കൽ എന്നിവിടങ്ങളിലേയ്ക്ക് പോകേണ്ട നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ദർപ്പണം സ്ഥാപിച്ചത്.
നാല് റോഡുകൾ ചേരുന്ന ഈ ഭാഗത്ത് ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. നെടുമങ്ങാട് മുൻസിപാലിറ്റിയ്ക്ക കീഴിൽ ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമാകുന്ന സ്ഥലവും ഈസ്റ്റ്ബംഗ്ലാവാണ് എന്ന് കണ്ടെത്തിയാണ് എൻടിആർഎ ദർപ്പണം സ്ഥാപിച്ചത്.
നെടുമങ്ങാട് എസ് ഐ സുനിൽ ഗോപി ദർപ്പണം സ്ഥാപിക്കാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ കുടുംബസംഗമവും കലാപരിപാടികളും നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ ജെ.ക്യഷ്ണകുമാർ അധ്യക്ഷനായി. കെ ശശിധരൻനായർ മുതിർന്ന പൗരന്മാരെ ആദരിച്ചു. യോഗത്തിൽ ബി. ചക്രപാണി, പി.അജയകുമാർ, എം സതീഷ്കുമാർ, വിജയകുമാർ, രാജീവ് എന്നിവർ പ്രസംഗിച്ചു.