ചാത്തന്നൂർ: ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെയുള്ള ദേശീയ പാത 66 -വികസിപ്പിക്കുന്നതിനുള്ള സർവ്വേ ജോലികൾ ആരംഭിച്ചു. ഈ മാസം,
10-നകം ജോലികൾ പൂർത്തിയാകുന്നതിന് നാഷണൽ ഹൈവേ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. 250 സർവ്വേ ഫീൽഡുകൾ അളന്നു തിരിച്ച് തയ്യാറാക്കിയ സ്കെച്ച് അംഗീകരിക്കൽ നടപടികളും നടന്നു വരുന്നു. നഷ്ട്ടപെട്ട കല്ലുകളുടെ സ്ഥാനവും എണ്ണവും നോക്കി കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഒക്ടോബർ 9 -നു ആരംഭിക്കും. ജില്ലയിലെ സ്ഥലമേറ്റെടുക്കൽ ജോലികൾ കൃത്യമായും സമയബന്ധിതമായും നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എൽഎഎൻഎച്ച് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർക്കും,സ്പെഷ്യൽ തഹസീൽദാർമാർക്കും ജില്ലാ കലക്ടർ നിർദ്ദേശം നൽകുകയും ചെയ്തു