തിരുവനന്തപുരം: കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കിനല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. ഡ്രൈവിങ് ടെസ്റ്റ് നിര്‍ബന്ധമാക്കിയെങ്കിലും ലേണേഴ്സ് ടെസ്റ്റ് പാസാകേണ്ട. അപേക്ഷ നല്‍കിയാലുടന്‍ ലേണേഴ്സ് ലൈസന്‍സ് നല്‍കും. 30 ദിവസം കഴിഞ്ഞേ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാവൂ എന്ന നിബന്ധനയും ഒഴിവാക്കി. ഇത്തരം അപേക്ഷകര്‍ക്കായി ആഴ്ചയിലൊരിക്കല്‍ പ്രത്യേക ഡ്രൈവിങ് ടെസ്റ്റ് നടത്തും.

 

കാലാവധികഴിഞ്ഞ് ഒരുവര്‍ഷത്തിനുശേഷവും അഞ്ചുവര്‍ഷത്തില്‍ താഴെയുമുള്ള അപേക്ഷകര്‍ റോഡ് ടെസ്റ്റ് മാത്രം പാസായാല്‍ മതി. എട്ട്, എച്ച്‌ പരീക്ഷകള്‍ ഒഴിവാക്കി. ഇവര്‍ക്ക് നേരിട്ട് ലേണേഴ്സ് ലൈസന്‍സ് നല്‍കും.

 

Find out more: