മെട്രോ ട്രെയിൻ ട്രാക്കിലൂടെ യാത്രക്കാരൻ ഇറങ്ങി നടന്നതിനെ തുടർന്ന് ട്രെയിൻ സർവീസുകൾ അരമണിക്കൂറോളം സ്തംഭിച്ചത് 2017ലായിരുന്നു. പിന്നെ വേണ്ട മുൻകുരതലെടുക്കുകയും ചെയ്തു. ഇതിന് ശേഷം വീണ്ടും കൊച്ചി മെട്രോയിൽ യാത്ര തടസ്സപ്പെട്ടു. ഇവിടെ പൂച്ചയായിരുന്നു വില്ലൻ. പൂച്ചകാരണം വീണ്ടും മെട്രോ നിലച്ചു. ഹർത്താലിനും ബന്ദിനും പോലും തടസ്സപ്പെടുത്താനാകാത്ത സർവ്വീസാണ് പാവം പൂച്ചയുടെ ഇടപെടലിൽ നിൽക്കുന്നത്.
പൂച്ച വില്ലനായത് സോഷ്യൽ മീഡിയയും ചർച്ചയായി കൊണ്ടിരിക്കുകയാണ്.അതിനിടെ ചാനലുകളും വിചിത്ര റിപ്പോർട്ടുമായി രംഗത്ത് വന്നു. അഞ്ചാറു ദിവസമായി ട്രാക്കിനിടയിലാണ് പൂച്ചയുടെ താമസം. എങ്ങനെയോ മുകളിൽ എത്തി. പ്രാദേശികമായി വാർത്ത വന്നതോടെയാണ് മെട്രോ അധികാരികൾ തന്നെ പൂച്ചയെ രക്ഷിക്കാൻ തീരുമാനിച്ചത്.
ഫയർഫോഴ്‌സ് എത്തി. പാളത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തി രക്ഷപ്പെടുത്താൻ കൊച്ചി മെട്രോ അധികാരികളും തീരുമാനിച്ചു. ഇത് ചാനലുകൾ ലൈവാക്കി. പൂച്ചയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് വിശദീകരിക്കവേ ഒരു ചാനൽ റിപ്പോർട്ടർ പറഞ്ഞത്, പാളത്തിനിടയിൽ എലിയുണ്ടായിരുന്നുവെങ്കിൽ പൂച്ചയ്ക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടാകില്ലെന്നായിരുന്നു. അതും പ്രേക്ഷകരിൽ ചിരി പടർത്തി.
ഒപ്പം ട്രോളുകളും സജീവമായി. കൊച്ചി മെട്രോ ട്രാക്കിൽ പൂച്ച കുടുങ്ങി.... ഒരു നിയന്ത്രിത സ്‌ഫോടനം നടത്തി രക്ഷിച്ചു കൂടെ ?,പണ്ടൊക്കെ ഒരു ഉണക്കമീന്റെ തല മതിയാരുന്നു... കാലം പോയ പോക്കേ.. ട്രാക്കിലെ അനധികൃത താവളങ്ങൾ നിയന്ത്രിക്കാൻ, നെറ്റ് കെട്ടാൻ ഒരു കരാർ കൊടുത്താലോ ?-ഇതായിരുന്നു വിനോദ് വാസുകുറുപ്പിന്റെ ട്രോൾ. പൂച്ച മെട്രോ എന്നായിരുന്നു മറ്റൊരു കമന്റ്.ഫയർ ഫോഴ്‌സിന് പണി കൊടുത്ത്, മെട്രോ ട്രാക്കിൽ കുടുങ്ങി പൂച്ച...!-ഇങ്ങനെയും ഒരു കമന്റ് വന്നിരുന്നു.
ലൈവ് എത്തിയതോടെയാണ് സോഷ്യൽ മീഡിയയും ചർച്ചകളുമായെത്തുന്നത്. മെട്രോ അധികൃതരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് പൂച്ചയെ രക്ഷിച്ചത്. ദിവസങ്ങളായി മെട്രോ ട്രാക്കിൽ പില്ലറുകൾക്കിടയിൽ പൂച്ച കുടുങ്ങി കിടക്കുകയായിരുന്നു.
പൂച്ചയ്ക്ക് താഴേക്ക് ചാടാനും മുകളിലേക്ക് കയറാനും കഴിയാത്ത സാഹചര്യമായിരുന്നു. പൂച്ച കുടുങ്ങിയതോടെ ചരിത്രത്തിലാദ്യമായി മെട്രോ സർവ്വീസുകൾ നിർത്താക്കുകയും ചെയ്തു. അഗ്‌നിശനമന സേനാ പ്രവർത്തകരുടെ നേതൃത്വത്തിൽ വല വിരിച്ച് ക്രെയിൻ ഉപയോഗിച്ചാണ് പാലത്തിന് മുകളിലേക്ക് പ്രവേശിച്ചത്.ഏരെ നേരം ര്ക്ഷാപ്രവർത്തനം ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല പിന്നീട് കുടുക്കുവല ഉപയോഗിച്ചാണ് പൂച്ചയെ പിടികൂടിയത്.