ക്രോം വളരെയധികം സിസ്റ്റം റിസോഴ്സ് (മെമ്മറി) ഉപയോഗിക്കുന്നു, പതിവായി ക്രോം ക്രാഷ് ആകുന്നു എന്നെല്ലാം പരാതി പറയുന്നവർക്കായി ഇതാ ഒരു അടിപൊളി എക്സ്റ്റൻഷൻ. സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു ഓപ്പൺ സോഴ്‌സ് ക്രോം എക്സ്റ്റെൻഷൻ ആണ് "ദി ഗ്രേറ്റ് സസ്‌പെൻഡർ".

 

 

 

   ഇൻസ്റ്റാൾ ചെയ്‌തു കഴിഞ്ഞാൽ, ഇത് ഉപയോഗിച്ച് കുറച്ച് നേരമായി തുറക്കാതെ കിടക്കുന്ന ടാബുകൾ ഓട്ടോമാറ്റിക്കലി താൽക്കാലികമായി സസ്‌പെൻഡ് ചെയ്യാം. ഇത് വഴി ടാബ് ഉപയോഗിക്കുന്ന മെമ്മറിയും സിപിയു സ്പേസ് സ്വതന്ത്രമാക്കുകയും ചെയ്യാം.

 

 

    

ബോർ ലുക്ക് ഉള്ള ക്രോം മാറ്റി പുതിയ ടാബ് തുറക്കുമ്പോൾ അന്ന് ചെയ്യേണ്ട കാര്യങ്ങൾ, കാലാവസ്ഥ, സമയം, ചിന്തിപ്പിക്കുന്ന ഒരു പ്രശസ്ത വാചകം എന്നിവ മൊമെന്റം എന്ന എക്സ്റ്റെൻഷൻ നിങ്ങൾക്ക് തരുന്നു. ഇത് ഒരു സ്വകാര്യ ഡാഷ്‌ബോർഡ് ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കുന്നു.

 

 

 

   മനസിന് ശാന്തത നൽകുകയും കൂടുതൽ ഉൽ‌പാദനക്ഷമത നേടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പുതിയ ടാബ് പേജ് ഇത് നിങ്ങൾക്കും നൽകും. തീർച്ച! ഓരോ പുതിയ ടാബിലും അന്ന് നിങ്ങൾ ചെയ്യേണ്ട കാര്യത്തെ പറ്റി ഇത് ഓർമിപ്പിക്കുകയും ചെയ്യും. ഓരോ ദിവസവും ബാക്ഗ്രൗണ്ട് ചിത്രങ്ങൾ മാറുകയും ചെയ്യും.

 

 

   

മെർക്കുറി റീഡർ നിങ്ങൾ സന്ദർശിക്കുന്ന വെബ്‌സൈറ്റിലെ പരസ്യങ്ങളും മറ്റ് തടസങ്ങളും നീക്കംചെയ്യുന്നു, ഇത് വഴി ഏത് സൈറ്റിൽ പോയാലും അതിലുള്ള കാര്യങ്ങൾ നിങ്ങൾക്ക് വൃത്തിയായി വായിക്കാൻ കഴിയും. ഒരൊറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് എല്ലാ അലങ്കോലങ്ങളും ഒഴിവാക്കാം കൂടാതെ കൂടുതൽ വായനയ്ക്കായി നിങ്ങൾക്ക് ഫോർമാറ്റ് ചെയ്ത വെബ്‌സൈറ്റ് ആമസോൺ കിൻഡിലിലേക്ക് അയയ്ക്കാനും കഴിയും.

 

 

    

കമ്പ്യൂട്ടർ വഴി ഫോൺ കോൾ, എസ്എംഎസ്, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവ കാണാനും, നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഫോണിലേക്ക് ലിങ്കുകളും ഫയലുകളും എളുപ്പത്തിൽ അയയ്ക്കാനും പുഷ് ബുള്ളറ്റ് സഹായിക്കുന്നു. ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ ഉടനെ ഡൗൺലോഡ് ചെയ്തോളു.

 

 

    
കുറച്ച് സമയമായി നിങ്ങൾ ഉപയോഗിക്കാതെ തുറന്ന് വെച്ചിരിക്കുന്ന ടാബുകൾ, നിശ്ചിത സമയത്തിനുള്ളിൽ ഓട്ടോമാറ്റിക്കായി ക്ലോസ് ചെയുന്ന ഒരു ക്രോം എക്സ്റ്റെൻഷൻ ആണ് ടാബ് റാൻഗ്ലർ. നിങ്ങൾക്ക് പ്രാധാനപെട്ട  ടാബുകൾ ഒരിക്കലും ക്ലോസ് ആയി പോകാതിരിക്കാനും ഇത് അനുവദിക്കും.

 

 

    സമയം പാഴാക്കുന്ന വെബ്‌സൈറ്റുകളിൽ നിങ്ങൾക്ക് ചെലവഴിക്കാൻ കഴിയുന്ന സമയം പരിമിതപ്പെടുത്തുന്ന എക്സ്റ്റെൻഷനാണ് സ്റ്റേ ഫോക്കസ്ഡ്. നിശ്ചയിച്ച സമയം കഴിഞ്ഞാൽ അടുത്ത ദിവസം മാത്രമേ ആ വെബ്‌സൈറ്റ് തുറക്കാൻ സാധിക്കുകയുള്ളു. ഇത് രണ്ടും കൂടി ഉപയോഗിച്ചാൽ  പ്രവർത്തനക്ഷമത കൂടും.

 

Find out more: