മുംബൈ സ്വദേശിയായ ഈശ്വർ ചവാൻറെ സ്മാർട്ഫോണിനാണ് തീപിടിച്ചത്. ഒക്ടോബറിലാണ് റെഡ്മി നോട്ട് 7 എസ് സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിയത് എന്നാണ് ഈശ്വർ ചവാൻ പറയുന്നത്. നവംബർ 2 വരെ ഫോൺ ശരിയായി പ്രവർത്തിച്ചിരുന്നു. ടേബിളിൽ വച്ചിരുന്ന സ്മാർട്ഫോണിൽ നിന്നും കരിഞ്ഞ മണം വന്നതോടെയാണ് ഈശ്വർ ഫോൺ പരിശോധിക്കുന്നത്.

 

  സ്മാർട്ഫോൺ ചാർജ്ജ് ചെയ്യുമ്പോഴാണ് ഇത് സംഭവിച്ചതെന്നും ഹാൻഡ്‌സെറ്റ് താഴെ വീണിട്ടില്ലെന്നും ഈശ്വർ പറയുന്നു. ഇതിനുശേഷം ഇദ്ദേഹം താനെയിലെ ഷവോമിയുടെ അംഗീകാരമുള്ള സ്റ്റോറുമായി ബന്ധപ്പെട്ടു. ഫോൺ കത്തിയതിനാൽ സിം കാർഡ് പോലും ഫോണിൽ നിന്നും എടുക്കാത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. അഞ്ച് ദിവസമെടുത്താണ് ഷവോമി ഫോൺ പരിശോധിച്ചത്. ബാഹ്യമായ ഘടകങ്ങളാണ് ഇതിനു വഴിവെച്ചതെന്നും ഉപയോക്താവിന്റെ ഭാഗത്തു നിന്നും വന്ന പിഴവുകൊണ്ടാണ് ഫോണിന് തീപിടിച്ചത് എന്ന വിശദീകരണമാണ്‌ ഈശ്വറിന് ഷവോമി നൽകിയത്.

 

  ഈ സംഭവം നാളെ നിങ്ങൾക്കും വന്നേക്കാം, ഇതാ നിങ്ങളുടെ സ്മാർട്ഫോൺ തീപിടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ഉറങ്ങുമ്പോൾ തലയിണയ്ക്കു താഴെ സ്മാർട്ഫോൺ വെയ്ക്കുന്നത് ഫോണിന്റെ അകത്തെ താപനില വർധിക്കാൻ കാരണമാവും. കൂടാതെ നിങ്ങളുടെ ശരീരഭാരം ഡിവൈസിന് അനാവശ്യമായ പ്രെഷറും നൽകും. കിടന്നുറങ്ങും മുൻപേ സ്മാർട്ഫോണിൽ ഒരുപാട് നേരം ഫോണിൽ വാട്സാപ്പും ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാമുമെല്ലാം ഉപയോഗിക്കുന്നവരാണ് ഇന്നെല്ലാവരും.

 

  ഇതിനുശേഷം പലപ്പോഴും തലയിണയ്ക്കടിയിലാണ് ഫോൺ വെച്ചുറങ്ങുക. നിങ്ങളുടെ കയ്യിലുള്ള ഫോണിന്റെ യഥാർത്ഥ ചാര്‍ജര്‍ ഉപയോഗിച്ച് മാത്രമെ സ്മാർട്ഫോൺ ചാര്‍ജ് ചെയ്യാവൂ. കാരണം കമ്പനി നല്‍കുന്ന ചാര്‍ജറിലെ വോള്‍ട്ടേജ് ബാറ്ററിയുടെ പവറിന് അനുസരിച്ചുള്ളതാണ്. ഡ്യൂപ്ലിക്കേറ്റ് ചാര്‍ജറുകളില്‍ അല്ലെങ്കിൽ മറ്റ് ഫോണുകളുടെ അഡാപ്റ്ററുകളിൽ ഇത് വ്യത്യസ്തമാവും.

 

  കാറിൽ യാത്ര ചെയ്യുമ്പോഴെല്ലാം കാറിലെ ചാർജിങ് അഡാപ്റ്ററുകൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി ഉപയോഗിക്കാറില്ലേ? എന്നാൽ ആ പതിവ് നിർത്തിക്കോളൂ. ഇതിനുപകരം ഒരു പവർ ബാങ്കിന്റെ സഹായം തേടാം. നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ചൂടാവുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗം ഉടനെ നിർത്തണം.

  സ്മാര്‍ട്ഫോൺ ചൂടാകാന്‍ പല കാരണങ്ങളും ഉണ്ട്.ഫോൺ റിപ്പയർ ചെയ്യുമ്പോൾ പലപ്പോഴും ഫോണിന്റെ ബാറ്ററിക്ക് മാത്രമേ പ്രശ്നമുണ്ടാകുള്ളൂ. അങ്ങനെയുള്ള അവസരങ്ങളിൽ മൊബൈൽ ഫോൺ ടെക്നിഷ്യന്മാർ ഒറിജിനൽ ബാറ്ററിക്ക് പകരം ചിലപ്പോൾ ഡ്യൂപ്ലിക്കേറ്റ് ബാറ്ററി ഫോണിലിടും. ഇത് അപകടമാണ്. എപ്പോഴും ഫോൺ റിപ്പയർ ചെയ്യുമ്പോൾ ഒറിജിനൽ ബാറ്ററി വാങ്ങാൻ ശ്രദ്ധിക്കണം.

 

  
 ഓവർലോഡ്, ബാറ്ററി പ്രശ്നങ്ങൾ, അന്തരീക്ഷ താപനില, മോശം സിഗ്നൽ എന്നിവയെല്ലാം കാരണം ബാറ്ററി ചൂടാകാറുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 615, സ്‌നാപ്ഡ്രാഗണ്‍ 810 എന്നിവ സ്മാര്‍ട്ട്‌ഫോണിനെ ചൂടാക്കുന്നു. പ്രധാന കാരണം അതിന്റെ പ്രോസസറായിരിക്കാം. ഓവർലോഡ്, ബാറ്ററി പ്രശ്നങ്ങൾ, അന്തരീക്ഷ താപനില, മോശം സിഗ്നൽ എന്നിവയെല്ലാം കാരണം ബാറ്ററി ചൂടാകാറുണ്ട്.

 

  സ്‌നാപ്ഡ്രാഗണ്‍ 615, സ്‌നാപ്ഡ്രാഗണ്‍ 810 എന്നിവ സ്മാര്‍ട്ട്‌ഫോണിനെ ചൂടാക്കുന്നു.പല ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും ഓവർ ചാർജ് കാരണമാണ് ഉണ്ടായത് എന്നോർക്കണം. ഇന്നിറങ്ങുന്ന ചില ഹാൻഡ്‌സെറ്റുകൾ ചാർജ് ഫുൾ ആയാൽ പിന്നീട് ചാർജ് കയറാതിരിക്കുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ളവയാണ്.

 

  എന്നാലും രാത്രി മുഴുവൻ ചാർജിലിടുന്നത് ഒഴിവാക്കണം. നമ്മളിൽ പലരുടെയും ശീലമാണ് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ചാർജിലിടുന്നത്. രാവിലെ ഫോൺ നോക്കുമ്പോൾ ചാർജ് ഒക്കെ എപ്പോഴോ ഫുൾ ആയി ഹാൻഡ്സെറ്റും ചാർജറും ചൂടായി കിടക്കുന്നുണ്ടാകും.

Find out more: