റിയൽ മി 6i പുതിയ ഫീച്ചറുകളോടെ രംഗത്ത് എത്തിയിരിക്കുകയാണ്. പുറത്തുപോയ ചൈനീസ് ആപ്പുകളെ പുറന്തള്ളിയാണ് റിയൽ മി എത്തിയിരിക്കുന്നത്. കാര്യം ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കൾ ആണെങ്കിലും റിയൽമിക്ക് ഇന്ത്യൻ വിപണി ഏറെ പ്രാധാന്യമുള്ളതാണ്. ഇത് വ്യക്തമാക്കും വിധമാണ് പുത്തൻ സ്മാർട്ട്ഫോൺ ആയ റിയൽമി 6i-യുടെ ലോഞ്ചിന് മുന്നോടിയായുള്ള കമ്പനിയുടെ ട്വീറ്റ്. വെള്ളിയാഴ്ചയാണ് റിയൽമി 6i വില്പനക്കെത്തുക.
ഒരു ദിവസം മുൻപായി ഇന്ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ കേന്ദ്ര സർക്കാർ നിരോധിച്ച 59 അപ്പുകളിൽ ഒന്നുപോലും പ്രീ-ഇൻസ്റ്റാൾ ചെയ്തിട്ടില്ല എന്ന് കമ്പനി വ്യക്തമാക്കുന്നു. മാത്രമല്ല ഇതിനകം വിറ്റഴിഞ്ഞ റിയൽമി ഫോണുകളിൽ നിന്നും നിരോധിച്ച ആപ്പുകൾ ഒഴിവാക്കാൻ ഓവർ ദി എയർ അപ്ഡെയ്റ്റും റിയൽമി പുറത്തിറക്കും.രണ്ട് നാനോ സിമ്മുകൾ പ്രവർത്തിപ്പിക്കാവുന്ന റിയൽമി 6i, ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയ റിയൽമി യുഐ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.
6.5-ഇഞ്ച് ഫുൾ എച്ഡി+ (1,080x2,400 പിക്‌സൽ) എൽസിഡി ഹോൾ പഞ്ച് ഡിസ്പ്ലേ ആണ് റിയൽമി 6i-ക്ക്. 90Hz ആണ് റിഫ്രഷ് റേറ്റ്. ഒക്ടകോർ മീഡിയടെക് ഹീലിയോ G90T SoC പ്രൊസസർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന റിയൽമി 6i-ക്ക് 4 ജിബി റാം ആണ്. 64 ജിബി ഇന്റെർണൽ മെമ്മറി ഒരു മൈക്രോ എസ്ഡി കാർഡ് വഴി വർദ്ധിപ്പിക്കാം.
നർസോ ശ്രേണിയ്ക്ക് മുകളിലായുള്ള റിയൽമി 6 ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആയി പൊസിഷൻ ചെയ്യും എന്ന് കരുതുന്ന റിയൽമി 6i-യ്ക്ക് ഏകദേശം 13,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഈ വർഷം മ്യാന്മറിൽ റിയൽമി അവതരിപ്പിച്ച റിയൽമി 6i അല്ല ഇന്ത്യയിൽ എത്തുന്ന മോഡൽ. മ്യാന്മറിൽ അവതരിപ്പിച്ച റിയൽമി 6i മോഡൽ ആണ് ഇന്ത്യയിൽ നാർസോ 10 എന്ന പേരിൽ റീബ്രാൻഡിങ് ചെയ്ത് എത്തിയത്.
യൂറോപ്യൻ വിപണിയിൽ ഈ വർഷം മാർച്ചിൽ അവതരിപ്പിച്ച റിയൽമി 6s മോഡലിന്റെ റീബ്രാൻഡഡ് പതിപ്പാണ് ഇന്ത്യയിലെത്തുന്ന റിയൽമി 6i.
30W ഫ്ലാഷ് ചാർജ് സപ്പോർട്ടുള്ള 4,300mAh ബാറ്ററി ആയിരിക്കും റിയൽമി 6i-ക്ക്. വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് v5, ജിപിഎസ്, എൻഎഫ്സി, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.
8 മെഗാപിക്സൽ മെയിൻ കാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് കാമറ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവ ചേർന്ന ക്വാഡ് മെയിൻ കാമറയാണ് റിയൽമി 6i-ക്ക്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഫോണിലുണ്ട്.