ഇപ്പോഴുള്ള നിരക്കിൽ ബിസിനസ്സ് ലാഭകരമായി മുന്നോട്ട് പോകില്ല എന്ന നിരീക്ഷണത്തിലാണ് സുനിൽ മിത്തൽ വിലക്കയറ്റം ആസന്നമാണ് എന്ന സൂചന നൽകിയത്. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (ARPU) പ്രതിമാസം 300 രൂപയെങ്കിലും ആയാൽ മാത്രമേ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോവാൻ സാധിക്കൂ. അടുത്ത ആറ് മാസം കൊണ്ട് ARPU കുറഞ്ഞത് 200 രൂപവരെയെങ്കിലും ആക്കാനാണ് എയർടെൽ ശ്രമിക്കുക.
കഴിഞ്ഞ വർഷം അവസാനം എയർടെൽ പ്രാബല്യത്തിൽ വരുത്തിയ നിരക്ക് വർദ്ധനവ് മൂലം ഇപ്പോൾ 157 രൂപയാണ് ARPU. പക്ഷെ ഇത് 200 രൂപയ്ക്കാണ് നിരക്ക് വർദ്ധനവല്ലാതെ മറ്റു മാർഗങ്ങളില്ല എന്ന് കമ്പനിയുടെ എക്‌സിക്യൂട്ടീവ് അഖിൽ ഗുപ്‌തയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് മിത്തൽ വ്യക്തമാക്കിയത്. മാത്രമല്ല യൂറോപ്പിലെയും അമേരിക്കൻ വിപണികളിലെയും നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഡാറ്റ ഉപഭോഗത്തിന്റെ നിരക്ക് തീരെ കുറവാണ്.
ഇത്തരം വികസിത രാജ്യങ്ങളിലെ അത്രയും നിരക്ക് ഇന്റർനെറ്റിനായി മുടക്കിയില്ലെങ്കിലും 16 ജിബി ഡാറ്റ ഉപയോഗിക്കാന്‍ 2 ഡോളര്‍ (ഏകദേശം 150 രൂപ) എന്ന നിരക്കുമായി അധികകാലം ടെലികോം കമ്പനികൾക്ക് മുന്നോട്ട് പോകാനാകില്ല എന്ന് മിത്തൽ വിലയിരുത്തി. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഇപ്പോൾ 24 ദിവസം വാലിഡിറ്റിയുള്ള 199 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഉപഭോക്താവിന് പ്രതിദിനം 1 ജിബി ലഭിക്കും (മൊത്തം 24 ജിബി). നിരക്ക് വർദ്ധനയ്ക്ക് ശേഷം പക്ഷെ ഇതേ വാലിഡിറ്റിയ്ക്ക് ഇതേ തുകയ്ക്ക് ഒരുപക്ഷെ ആകെ ഉപയോഗിക്കാൻ പറ്റുന്ന ഡാറ്റ 2.4 ജിബി ആയി ചുരുങ്ങിയേക്കും.ചുരുക്കത്തിൽ 1 ജിബി ഡാറ്റയ്ക്കായി എയർടെൽ ഉപഭോക്താക്കൾ 100 രൂപ ചിലവഴിക്കേണ്ടി വന്നേക്കും.