ഐഫോൺ 12-ന് ലോകത്ത് ഏറ്റവും വിലക്കൂടുതൽ ഇന്ത്യയിലോ? പുത്തൻ A14 ബയോണിക് ചിപ്പ്, സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ എന്നിങ്ങനെ ഐഫോൺ 11-ക്കാൾ പതിന്മടങ്ങ് മികവോടെയാണ് ഐഫോൺ 12-ന്റെ വരവ്. 69,900 രൂപ മുതൽ 1,59,900 രൂപ വരെയാണ് ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ് എന്നിങ്ങനെ നാല് പതിപ്പുകളിൽ വില്പനക്കെത്തിയിരിക്കുന്ന പുത്തൻ ഐഫോണിന്റെ വില. അതെ സമയം വില പ്രഖ്യാപനത്തോടൊപ്പം തന്നെ ലോകത്ത് ഐഫോൺ 12-ന് ഏറ്റവും വിലക്കൂടുതൽ ഇന്ത്യയിലാണ് എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്നു. യഥാർത്ഥത്തിൽ വിവിധ വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലാണോ? ഇത് ഒരു ചോദ്യമാണ്.



 ഉദാഹരണത്തിന് ഐഫോൺ 12 മിനി (64 ജിബി) 5999 ഹോങ്കോങ് ഡോളർ (ഏകദേശം 56,804 രൂപ) ആണ് വില. അതെ സമയം ഇന്ത്യയിൽ ഇതേ മോഡലിന് 69,900 രൂപയാണ് വില. ഏറ്റവും ഉയർന്ന ഐഫോൺ 12 പ്രോ മാക്സ് (128 ജിബി)-യ്ക്ക് 89,005 രൂപയാണ് ഹോങ്കോങ്ങിൽ വില. ഇന്ത്യയിൽ ഈ മോഡലിന് 129,900 രൂപയാണ് വില. അതായത് 40,895 രൂപ കൂടുതൽ.ഐഫോണുകൾക്ക് ഏറെ ഏറെ വില്പനയുള്ള രാജ്യങ്ങളാണ് അമേരിക്ക, ഇന്ത്യ, യുകെ, കാനഡ, ജപ്പാൻ, ഓസ്ട്രേലിയ, ചൈന, സിങ്കപ്പൂർ, ഹോങ്കോങ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, യുഎഇ (ദുബായ്) എന്നീ വിപണികൾ. ഈ വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലാണ് ഐഫോൺ 12-ന് ഏറ്റവും വിലക്കൂടുതൽ. 



  അമേരിക്ക, ജപ്പാൻ, ഹോങ്കോങ്, യുഎഇ എന്നീ രാജ്യങ്ങളിലാണ് മേല്പറഞ്ഞ വിപണികളിൽ വച്ച് ഏറ്റവും വില കുറവ്.ഐഫോൺ 12 പ്രോ 128 ജിബി ഉദാഹരണമായെടുത്താൽ ഇന്ത്യയിൽ ഈ മോഡലിന് 1,19,900 രൂപയാണ് വില. അതേസമയം അമേരിക്കയിൽ ഈ പതിപ്പിന് 36,953 രൂപ കുറവാണ്. ദുബായിൽ ഈ മോഡൽ വാങ്ങുമ്പോൾ ഇന്ത്യയിൽ വാങ്ങുന്നതിനേക്കാൾ 35,900 രൂപ കുറച്ച് ചിവഴിച്ചാൽ മതി. ജർമ്മനിയിലാവുമ്പോൾ 22,300 രൂപയുടെ കുറവും ഓസ്‌ട്രേലിയയിൽ 30,900 രൂപയുടെ കുറവുമാണ് ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഉള്ളത്.



 ആപ്പിളിന്റെ സ്വന്തം നാടായ അമേരിക്കയിൽ തന്നെയാണ് മേല്പറഞ്ഞ വിപണികളിൽ ഐഫോൺ 12-ന് ഏറ്റവും വിലക്കുറവുള്ളത്. ഐഫോൺ 12 64 ജിബി പതിപ്പിന് ഇന്ത്യയിൽ 79,900 രൂപ വിലയുള്ളപ്പോൾ അമേരിക്കയിൽ ടാക്‌സ് സഹിതം 68,856 രൂപ മാത്രമാണ്. ദുബായിൽ ഈ മോഡൽ വാങ്ങാൻ 68,000 ഇന്ത്യൻ രൂപയെ ചിലവാക്കേണ്ടതുള്ളൂ. ജർമനിയിൽ യൂറോ 876 (76,300 രൂപ), ഓസ്‌ട്രേലിയയിൽ 1349 ഡോളർ (70,600 രൂപ) എന്നിങ്ങനെയാണ് ഈ പതിപ്പിന്റെ വില.ചുരുക്കത്തിൽ ഐഫോണിന്‌ ഏറ്റവും വില്പനയുള്ള വിപണികളിൽ ഇന്ത്യയിൽ തന്നെയാണ് ഐഫോൺ 12 മോഡലിന് ഏറ്റവും വില കൂടുതൽ.

Find out more: