
കസ്റ്റം വാൾപേപ്പറുകൾ കൂടാതെ ലൈറ്റ്, ഡാർക്ക് മോഡലുകളിലേക്ക് വാൾ പേപ്പറുകൾ, പ്രശസ്തമായ ചിത്രങ്ങൾ ചേർന്ന ബാക്ഗ്രൗണ്ട് ഗാലറിയും വാട്സ്ആപ്പിൽ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും 3 അപ്‍ഡേയ്റ്റുകളാണ് വാട്‌സ്ആപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പ്രധാനമാണ് കസ്റ്റം വാൾപേപ്പർ. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ജിഫ് ചിത്രങ്ങളും ഇമോജികളും മാത്രമാണ് ആപ്പിൽ തിരയാൻ സാധിച്ചിരുന്നത്. സമാനമായ രീതിയിൽ ഇനി ഉപഭോക്താക്കൾക്ക് ആവശ്യമായ സ്റ്റിക്കറുകളും സെർച്ച് ചെയ്തെടുക്കാം. വാട്സ്ആപ്പിൽ എത്തിയ മറ്റൊരു ഫീച്ചർ ആണ് സ്റ്റിക്കർ സെർച്ച്. ആനിമേറ്റഡ് സ്റ്റിക്കർ പാക്ക് ആണ് മറ്റൊരു പുത്തൻ ഫീച്ചർ. ലോകാരോഗ്യ സംഘടനയുടെ 'ടുഗെദർ അറ്റ് ഹോം' സ്റ്റിക്കർ പാക്കിലേക്ക് ആനിമേഷൻ കൂടെ ചേർത്താണ് ഈ പാക്ക് തയ്യാറാക്കിയിരിക്കുന്നത്.
അടുത്തിടെ ഏറ്റവും പ്രചാരമുള്ള സ്റ്റിക്കർ പായ്ക്കുകളിലൊന്നാണ് ടുഗെദർ അറ്റ് ഹോം എന്നും അത് അനിമേഷന്റെ അകമ്പടിയോടെ എത്തുന്നതോടെ മികവ് വർദ്ധിക്കും എന്നും വാട്സ്ആപ്പ് അവകാശപ്പെടുന്നു. അറബിക്, ഫ്രഞ്ച്, ജർമ്മൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, റഷ്യൻ, സ്പാനിഷ്, ടർക്കിഷ് എന്നീ 9 ഭാഷകളിലായി പ്രാദേശിക വാക്കുകൾ ഉൾപ്പെടെ ആനിമേറ്റഡ് സ്റ്റിക്കർ പാക്ക് ലഭ്യമാണ്.വ്യക്തിഗത ചാറ്റുകളിൽ അയക്കുന്ന വ്യക്തിക്ക് തനിയെ ഈ സംവിധാനം പ്രവർത്തനക്ഷമമാക്കാമെങ്കിൽ ഗ്രൂപ്പ് ചാറ്റുകളുടെ കാര്യത്തിൽ, അഡ്മിന് മാത്രമേ ഈ സംവിധാനം ഓൺ ചെയ്യാൻ സാധിക്കൂ.
7 ദിവസത്തിന് ശേഷം ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷനിൽ അയച്ച സന്ദേശം മാത്രമേ അപ്രത്യക്ഷമാവൂ. അതിന്റെ മറുപടി സന്ദേശങ്ങൾ അപ്പോഴും ചാറ്റ്ബോക്സിൽ കാണിക്കും. ഡിസപ്പീയറിങ് മെസ്സേജ് ഓപ്ഷൻ ഓണാണെങ്കിൽ ഏഴ് ദിവസത്തിന് ശേഷം മീഡിയ ഫയലുകളും ഇല്ലാതാക്കപ്പെടും. പക്ഷെ നിങ്ങൾ ഓയൂട്ടോമാറ്റിക്-ഡൗൺലോഡ് ഓപ്‌ഷൻ ഓണാക്കിയിട്ടുണ്ടെങ്കിൽ, ഈ മീഡിയ ഫയലുകൾ ഫോണിന്റെ ഗാലറിയിലുണ്ടാകും.നവംബറിൽ തനിയെ അപ്രത്യക്ഷമാകുന്ന മെസ്സേജുകൾ (disappearing messages) എന്നൊരു ഫീച്ചറും വാട്സ്ആപ്പിൽ എത്തിയിരുന്നു. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയതിന് ശേഷം ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റുകളിലോ അയക്കുന്ന മെസ്സേജുകൾ 7 ദിവസത്തിന് ശേഷം തനിയെ അപ്രത്യക്ഷമാവും.