അതെ സമയം ചില സൂചനകൾ നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സഹായിക്കും. ആരെങ്കിലും നിങ്ങളെ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തു എന്ന് സംശയമുണ്ടോ? നിങ്ങൾ ഒരാളുടെ വാട്സ്ആപ്പ് ചാറ്റ് വിൻഡോ തുറക്കുമ്പോൾ ആ വ്യക്തിയുടെ പേരിന്റെ അടുത്ത് ലാസ്റ്റ് സീൻ സമയം അല്ലെങ്കിൽ തത്സമയം ഓൺലൈൻ ആണോ എന്നുള്ള വിവരം പ്രദർശിപ്പിക്കുന്നില്ലെങ്കിൽ ഒരു പക്ഷെ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം. അതെ സമയം ഈ ഒരു സൂചനകൊണ്ട് മാത്രം നിങ്ങൾ ബ്ലോക്ക് ചെയ്തു എന്നുറപ്പിക്കാനും പറ്റില്ല. ആ വ്യക്തി ലാസ്റ്റ് സീൻ സെറ്റിങ്സിൽ മാറ്റം വരുത്തി ഓഫ് ചെയ്തു വച്ചിരിക്കയാണെങ്കിൽ നിങ്ങൾക്ക് എന്ന് മാത്രമല്ല ആർക്കും ആ വ്യക്തിയുടെ ലാസ്റ്റ് സീൻ സമയം അല്ലെങ്കിൽ തത്സമയം ഓൺലൈൻ ആണോ എന്നുള്ള വിവരം വ്യക്തമാവില്ല.
അതുപോലെ തന്നെ നിങ്ങളെ ആരെങ്കിലും വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രൊഫൈൽ ഫോട്ടോ മാറ്റിയാലും നിങ്ങളുടെ ചാറ്റ് വിൻഡോയിൽ മാറില്ല. നിങ്ങളെ ആ വ്യക്തി ബ്ലോക്ക് ചെയ്യുമ്പോൾ എന്തായിരുന്നു ഫോട്ടോ അത് തന്നെ മാറ്റമില്ലാതെ തുടരും. ഒരാളുടെ പ്രൊഫൈൽ ഫോട്ടോ മാറ്റമില്ലാതെ നിങ്ങളുടെ വാട്സാപ്പിൽ തുടരുന്നെങ്കിൽ ഒരു പക്ഷെ ആ വ്യക്തി നിങ്ങൾ ബ്ലോക്ക് ചെയ്തിരിക്കാം. വാട്സ്ആപ്പ് ഉപഭോക്താവിന് മെസ്സേജ് അയച്ചാൽ ഒരു ടിക് മാർക്ക് മാത്രമേ എല്ലായിപ്പോഴും കാണിക്കൂ.
അതായത് നിങ്ങളുടെ സെൻറ് ആയിട്ടുണ്ട് പക്ഷെ ഇരട്ട ടിക്ക് മാർക്ക് വരാത്തതുകൊണ്ട് ഡെലിവർ ആയിട്ടില്ല. നിങ്ങൾ അയക്കുന്ന എല്ലാ സന്ദേശങ്ങളും ഇപ്പോഴും ഒറ്റ ടിക്ക് മാർക്ക് മാത്രം ആണെങ്കിൽ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം. അതുപോലെ തന്നെ നിങ്ങളെ ഒരാൾ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു എന്ന സംശയമുണ്ടോ? അയാൾക്ക് ഒരു വാട്സ്ആപ്പ് കോൾ വിളിക്കുക. കോൾ കണക്ട് ആവുന്നില്ല എങ്കിലും മിക്കവാറും ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തുകാണും.