
രണ്ടാമത്തെ കാരണം ബോൺലെസ്സ് ചിക്കൻ വിങ്‌സ് എന്നാൽ യഥാർത്ഥത്തിൽ ചിക്കൻ ടെൻഡർ ആണ്. എല്ലിന്റെ അംശം തീരെ ഈ ഭാഗത്തില്ല. തന്റെ അപേക്ഷയെ പിന്തുണയ്ക്കുന്നതിനായി കുറച്ചു കൂടി വാദങ്ങൾ നിരത്തിയ ശേഷം ഒടുവിൽ പ്രസംഗം അവസാനിപ്പിക്കുന്നത് "നമ്മൾ വളരെക്കാലമായി ഒരു നുണയിലാണ് ജീവിക്കുന്നത് ( ബോൺലെസ്സ് ചിക്കൻ വിങ്‌സ്), നമ്മുടെ അസ്ഥികളിൽ അത് അനുഭവപ്പെടുന്നതിനാൽ നമുക്കതറിയാം അറിയാം” എന്ന് പറഞ്ഞാണ്.ബഫല്ലോ-സ്റ്റൈൽ ചിക്കൻ ടെൻഡർ എന്നോ, സോസി നഗ്സ് എന്നോ അല്ലെങ്കിൽ മറ്റൊരു പേര് ഈ വിഭവത്തിന് ഇടണം എന്നാണ് യുവാവിന്റെ ആവശ്യം.
വെറുതെ ഒരു രസത്തിന് പെരുമാറാൻ ആവസ്യപ്പെടുകയല്ല മറിച്ച് കാര്യകാരണ സഹിതം ആണ് അപേക്ഷ. ഒന്നാമത്തെ കാരണം ബോൺലെസ്സ് ചിക്കൻ വിങ്‌സ് എന്ന് പേരുണ്ടെങ്കിലും ഈ വിഭവത്തിനാവശ്യമായ മാംസം പലപ്പോഴും കോഴിയുടെ ചിറകിൽ നിന്നല്ല എടുക്കുന്നത്. ഓഗസ്റ്റ് 2-ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 5.8 ദശലക്ഷത്തിലധികം വ്യൂകളും, 16,000 ലൈക്കുകളും 5,600 റീട്വീറ്റുകളും നേടിയിട്ടുണ്ട്.
രസകമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് കീഴെ ലഭിക്കുന്നത്.രസകരമായ കാര്യം ക്രിസ്റ്റൻസൺ തന്റെ അവശ്യ ആദ്യം ഉന്നയിക്കുമ്പോൾ കേട്ട് നിൽക്കുന്നവർ ചിരിക്കുന്നുണ്ടെകിലും ക്രിസ്റ്റൻസൺ ചരിക്കുന്നില്ല. തന്റെ ആവശ്യം ന്യായമാണ് എന്ന ഉത്തമ ബോധ്യത്തിൽ സീരിയസായാണ് ക്രിസ്റ്റൻസൺ വാദിക്കുന്നത്.