ലോകത്തിലെ വിലപ്പിടിപ്പുള്ള ഹാൻഡ്ബാഗിന് ഒരു ഉദ്ദേശമുണ്ട്! ഒരു ഹാൻഡ് ബാഗിനായി ഒരാൾ ഇത്രയും പണം ചിലവഴിക്കും എന്ന് തോന്നുന്നുണ്ടോ? ഉണ്ടെകിലും ഇല്ലെങ്കിൽ ലോകത്തിലെ ഏറ്റവും വിലകൂടുതലുള്ള ഹാൻഡ്ബാഗ് എന്ന വിശേഷണവുമായി ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡ് ബോറിനി മിലാനെസി ശ്രദ്ധ പിടിച്ചു പറ്റുകയാണ്.53 കോടി! ഒരു പക്ഷെ ഇത്രയും പണം ഒരാൾ ചിലവാക്കുക ഒരു വമ്പൻ ബംഗ്‌ളാവിനോ, മറ്റാർക്കും ഇല്ലാത്ത ഒരു അത്യാഢംബര കാറിനോ ഒക്കെയാവും.  ചീങ്കണ്ണിയുടെ ചർമ്മത്തിൽ നിന്നാണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല വിവിധ വലിപ്പത്തിലുള്ള 10 വൈറ്റ് ഗോൾഡിൽ തീർത്ത ശലഭവും വജ്രത്തിൽ തീർത്ത ലോക്കുമാണ് ബാഗിന്. 10 വൈറ്റ് ഗോൾഡിൽ തീർത്ത ശലഭത്തിന്റെ രൂപത്തിൽ നാലെണ്ണത്തിൽ വൈരക്കല്ലിൻ്റെ ഗാർണിഷ് ചേർത്തിട്ടുണ്ട്. 3 എണ്ണത്തിൽ നിയോൺ ബ്ലൂ നിറത്തിലുള്ള പരൈബ ടൂർമലൈൻ രത്നവും ഇടം പിടിച്ചിട്ടുണ്ട്.ബോറിനി മിലാനെസി തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലാണ് ലോകത്തിലെ ഏറ്റവും വിലകൂടുതലുള്ള ഹാൻഡ്ബാഗ് '6 മില്യൺ യൂറോ ബാഗ്' അവതരിപ്പിച്ചത്.


  പേര് സൂചിപ്പും പോലെ 6 മില്യൺ യൂറോ (ഏകദേശം 53 കോടി രൂപ) ആണ് ബോറിനി മിലാനെസിയുടെ ബാഗിന്റെ വില. എന്തുകൊണ്ട് ഇത്രയും വില എന്നല്ലേ?  "നീലക്കല്ലുകൾ സമുദ്രങ്ങളുടെ ആഴത്തെ പ്രതിനിധീകരിക്കുന്നു. പരൈബ ടൂർമലൈൻ കരീബിയൻ കടലിന്റെ ശുദ്ധതയും, മറ്റുള്ള രത്നങ്ങൾ വെള്ളത്തിന്റെ സുതാര്യതും പ്രതിനിധാനം ചെയ്യുന്നു," റോഡോൾഫോ മിലാനെസി പറഞ്ഞു. ഡെയിലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച് ബോറിനി മിലാനെസിയുടെ സഹ സ്ഥാപകനായ റോഡോൾഫോ മിലാനെസി തന്റെ പിതാവിനുള്ള ആദര സൂചകമായാണ് ഈ ബാഗ് തയ്യാറാക്കിയിരിക്കുന്നത്.



  മാത്രമല്ല, ബാഗിന്റെ ഡിസൈനും വജ്രക്കല്ലുകളും തിരഞ്ഞെടുത്തിനും പിന്നിലെ പ്രചോദനം സമുദ്രം ആണ്.ഇത്രയും വിലപിടിപ്പുള്ള 3 ബാഗുകൾ മാത്രം നിർമ്മിക്കാനാണ് ബോറിനി മിലാനെസിയുടെ പദ്ധതി. 1,000 മണിക്കൂർ വേണം ഓരോ ബാഗും നിർമ്മിക്കാൻ. രസകരമായ കാര്യം പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നശിക്കുന്ന സമുദ്രങ്ങളുടെ പുനരുദ്ധാരണത്തിന് ബാഗ് വിറ്റ് കിട്ടുന്നതിൽ 7 കോടിയിലധികം രൂപ ചിലവഴിക്കും എന്ന് ബോറിനി മിലാനെസി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ചീങ്കണ്ണിയുടെ ചർമ്മത്തിൽ നിന്നും നിർമിച്ച ബാഗ് വിറ്റാണോ സമുദ്ര സംരക്ഷം എന്ന് ചോദിച്ച് ബോറിനി മിലാനെസിയുടെ ഇൻസ്റ്റാഗ്രാം പേജിൽ പൊങ്കാലയാണ്. 

Find out more: