
ആദ്യ കാഴ്ച്ചയിൽ എല്ലാം ഓക്കേ. പക്ഷെ കവിളിന്റെ രണ്ട് വശത്തും വീർത്തിരിക്കുന്നത് കാണാം. അതാണ് വിഡിയോയിലും ഹൈലൈറ്റ്. ഉദാഹരണത്തിന് നേച്ചർ ആൻഡ് അനിമൽസ് എന്ന് പേരുള്ള ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലെ നായയെ തന്നെ ശ്രദ്ധിക്കാം. ആദ്യത്തെ മുട്ട കവിളിൽ നിന്നും താഴെ വീഴുമ്പോൾ തന്നെ 'ഞാനൊന്നും കണ്ടില്ലേ രാമനാരായണ' എന്ന മുഖഭാവം വിട്ട് 'ഒരു കൈയബദ്ധം പറ്റിയതാണ്, നാറ്റിക്കരുത്' എന്ന രീതിയിലേക്ക് മുഖത്ത് ദയനീയത വരുത്തുന്ന നായയുടെ വീഡിയോ എന്തായാലും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 86,000-ൽ അധികം പേരാണ് ഇപ്പോൾ തന്നെ വീഡിയോ കണ്ടിരിക്കുന്നത്.
അതായത് അതൊക്കെ സ്വാഭാവികം എന്ന രീതിയിൽ പരമാവധി കൂൾ ആയിരിക്കാൻ നായ ശ്രമിക്കുന്നുണ്ട്. പക്ഷെ ഇടക്കെപ്പോഴോ താൻ പോലും അറിയാതെ വലത്തേ കവിളിൽ നിന്നും ഒരു പുഴുങ്ങിയ മുട്ട നിലത്ത് വീഴുന്നു. അതോടെ സംഭരിച്ചു വച്ച എല്ലാ ആത്മവിശ്വാസവും നായക്ക് കൈമോശം വരുന്നതും മറ്റേ കവിളിൽ സൂക്ഷിച്ചു വച്ചിരുന്ന മുട്ട കൂടി നിലത്തു വീഴുന്നത് വിഡിയോയിൽ കാണാം.
'എങ്ങനെ മുട്ട വയ്ക്കകത്ത് ഒളിപ്പിക്കാം എന്ന കാര്യത്തിൽ ഒരു ക്രഷ് കോഴ്സ് ചെയ്തിട്ട് വേണ്ടേ മോനെ ഇപ്പണിക്ക് ഇറങ്ങാൻ' ഒരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു. 'പൂച്ചകളെക്കാൾ നായ്ക്കളാണ് സൂപ്പർ, അവർ ഇപ്പോഴും ഇങ്ങനെ എന്തെങ്കിലും ഒപ്പിച്ചുകൊണ്ടേ ഇരിക്കും' മറ്റൊരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു.ധാരാളം പേരാണ് ഒരു അടിച്ചു മാറ്റൽ ആണെങ്കിലും തമാശ നിറഞ്ഞ കള്ളത്തരത്തിനെ പ്രകീർത്തിച്ചു പ്രതികരണം അറിയിക്കുന്നത്.