
ഇതിനെതിരെ പ്രതികരിച്ച നതാലി ഹാർവി എന്ന പെൺകുട്ടിയുടെയുടെ രീതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളി ചർച്ചയാവുന്നത്. സർക്കാർ ഓഫീസുകളിൽ റോഡ് എത്രയും പെട്ടന്ന് നേരെയാക്കി തരണം എന്ന അപേക്ഷ സമർപ്പിക്കുക ഒന്നുമല്ല നതാലി ചെയ്തത്. വെട്ടിപൊളിഞ്ഞ റോഡിൽ കുത്തിയിരുന്ന് കയ്യിൽ ഒരു കേക്കും പിടിച്ച് ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കക്ഷി. "ഇന്നേക്ക് ഒരു വർഷം മുമ്പാണ് അവർ (അധികൃതർ) ആദ്യമായി ഞങ്ങളുടെ റോഡ് വെട്ടിമുറിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിന് ശേഷം, തെരുവിന്റെ പകുതി ഭാഗവും സഞ്ചാര യോഗ്യമല്ല. കഴിഞ്ഞ ആഴ്ച, 6 അടി ആഴമുള്ള ഒരു വലിയ ദ്വാരം ഒരു ദ്വാരവും ഉണ്ടായിട്ടുണ്ട്", നതാലി കുറിച്ചു.
എന്തുകൊണ്ട് താൻ ഇങ്ങനെ ചെയ്തു എന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളോടൊപ്പം നതാലി വ്യക്തമാക്കുന്നുണ്ട്. ഏതായാലും നതാലിയുടെ വേറിട്ട പ്രതിഷേധം ജനശ്രദ്ധ നേടി. തങ്ങളുടെ ബുദ്ധിമുട്ട് വിവരിക്കാൻ അല്പം തമാശ രീതിയിൽ അവലംബിച്ച നതാലിയെ പ്രശംസിക്കുന്നവരാണ് സമൂഹ മാധ്യമങ്ങളിൽ പലരും.റോഡ് വെട്ടിപൊളിച്ചതിന്റെ ഒന്നാം വാർഷികം ആണ് കേക്ക് മുറിച്ച് നതാലി ആഘോഷിച്ചത്. കെയ്ക്കും രസകരമായിരുന്നു. റോഡ് ക്ലോസ്ഡ് എന്ന പതാകയുമായി പൊട്ടിപൊളിഞ്ഞ റോഡിനെയും അവിടെ നടക്കുന്ന പ്രവർത്തനങ്ങളെയും വെളിപ്പെടുത്തുന്ന രീതിയിലാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്.