അണ്ണാ ഡി എം കെ നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച ഫ്ളക്സ് ബോർഡ് മറിഞ്ഞു വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ചു.യുവ എൻജിനിയർ ശുഭ ശ്രീയാണ് (23 ) മരണപ്പെട്ടത്. ഈ സംഭവത്തിൽ സർക്കാരിനെയും പോലീസിനെയും വിമർശിച്ചു മദ്രാസ് ഹൈക്കോടതി. പൊതു സ്ഥലങ്ങളിൽ ബാനറുകൾ സ്ഥാപിക്കുന്നത് നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ അസംതൃപ്തിയും അറിയിച്ചു.
ബാനർ വയ്ക്കുന്നവർക്കെതിരെ സിസിടിവി ദൃശ്യങ്ങൾ പരിശോദിച്ചു നടപടി സ്വീകരിക്കാൻ എന്താണ് തടസ്സമെന്നും,രാജ്യത്തെ പൗരന്റെ ജീവന് ഇതാണോ വിലയെന്നും? അണ്ണാ ഡി എം കെ മുൻ കൗൺസിലർ എസ് ജയഗോപാലിന് പൊതു ചടങ്ങിന്റെ ബാനറുകൾ പൊതു സ്ഥലത്ത് സ്ഥാപിക്കാൻ ആണും, അനുമതി നൽകിയത് ആരാണെന്നും, രാഷ്ട്രീയ പാർട്ടികൾ നിയമത്തിനു വിധേമായാണോ പെരുമാറുന്നതെന്നും ,ഇതിനു മറുപടിയായി സർക്കാരിന്റെ വിശദീകരണങ്ങൾ ആവശ്യമാണെന്നും കോടതി അറിയിച്ചു.
അനധികൃത ബാനറുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു സാമൂഹ്യ പ്രവർത്തകർ രാമസ്വാമി നൽകിയ ഹര്‍ജി പരിഗണിക്കുന്ന അവസരത്തിലാണ് കോടതി ഇത് വ്യക്തമാക്കിയത്. ബോർഡ് വീണ സ്കൂട്ടർ നിയന്ത്രണം വിട്ടു പിന്നാലെ വരുന്ന ലോറിക്കടിയിൽ പെടുകയായിരുന്നു. ശുഭശ്രീയുടെ മരണം വിവാദമായതോടെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്നു അണികൾക്കു നിർദേശം നൽകിയതായി എംകെയും അണ്ണാഡിഎംകെയും ഹൈക്കോടതിയെ അറിയിച്ചു.ജയഗോപാലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.