കോഴിക്കോട്: ജ്യൂസിൽ ലഹരിമരുന്നു നൽകി 19 കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പെരുവല്ലൂർ 

സ്വദേശി മുഹമ്മദ് ജാസിം(19) ആണ് ചൊവ്വാഴ്ച രാവിലെ സ്വമേധയാ കീഴടങ്ങിയത്. 

          നഗ്ന വീഡിയോ കാണിച്ചു പണം അപഹരിക്കാൻ ശ്രമിക്കൽ, വധഭീഷണി ,ലൈംഗീക പീഡനം , എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ജാസിമിനെതിരെ കേസ് എടുത്തിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ കാണിച്ചു പെൺകുട്ടിയെ ഭീഷണിപെടുത്തുകയും, മത പരിവർത്തനത്തിനു നിർബന്ധിക്കുകയും ചെയ്‌തതായി പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടികൾ സ്വീകരിക്കില്ലെന്ന് കാണിച്ച് പിന്നീട് കേന്ദ്ര മന്ത്രിക്കും പരാതി നൽകിയിരുന്നു. 

            നഗരത്തിൽ സിഎയ്ക്ക് പഠിക്കുന്ന മകളെ ആസൂത്രിതമായി കെണിയിൽപെടുത്തുകയായിരുന്നുവെന്നു പിതാവ് പറയുന്നു. കെണിയിൽപെട്ടതോടെ പിതാവിനോട് പെൺകുട്ടി കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു. കൂട്ടുകാരികളുടെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ സരോവരം പാർക്കിൽ എത്തിയതെന്നും, അവിടെ വച്ച് കുറച്ചു ആൺകുട്ടികളെ പരിചയപെട്ടുവെന്നും, അവർ തന്ന ജ്യൂസ് കഴിച്ചതോടെ ബോധ രഹിതായായെന്നും പെൺകുട്ടി പറഞ്ഞതായി പിതാവ് പറയുന്നു.

            ബോധം വന്നപ്പോൾ പാർക്കിനു പിന്നിലെ മുറിയിൽ വസ്ത്രങ്ങളില്ലാതെ കിടക്കുകയായിരുന്നു പെൺകുട്ടി. തുടർന്ന് യുവാവ് ഇന്റർനെറ്റ് വഴി നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തുകയും തുടർന്ന് പണവും സ്വർണ്ണവും ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല വീണ്ടും പെൺകുട്ടിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപെട്ടിരുന്നു. ഭീഷണിക്കു വഴങ്ങി ചിത്രങ്ങൾ പെൺകുട്ടി അയച്ചു കൊടുത്തു. പിന്നീട് യുവാവ് വിവാഹം ചെയാമെന്നു വാഗ്‌ദാനം ചെയ്തു. അതിനു മതം മാറണമെന്ന് നിർബന്ധിച്ചതായി പിതാവ് പറയുന്നു. 

            പുതിയ ജീവിതത്തിലേക്ക് കൗൺസിലിംഗിന് ശേഷം  തിരിച്ചു വരാമെന്ന അപ്രതീക്ഷയിലാണ് പെൺകുട്ടി വീണ്ടും നഗരത്തിലെത്തുന്നത്. തിരികെ ഹോസ്റ്റലിൽ എത്തുകയും  അവിടെ കാത്തു നിന്ന യുവാവ്  കാർ തടഞ്ഞു നിർത്തി ഭീഷണിപെടുത്തിയെന്നും  ഡ്രൈവറുമായി മൽപ്പിടി ത്തവും ഉണ്ടായി , ഇതിനിടയിൽ പെൺകുട്ടി ഓടി രക്ഷപെട്ടു .

                തുടർന്ന് ഇതിന്റെ ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും പോലീസ് നടപടിയുമെടുക്കാൻ മടിച്ചു. അമ്പതിലധികം പെൺകുട്ടികൾ ഇതേരീതിയിൽ  കെണിയിൽപെടുത്തിയിട്ടുണ്ടെന്നും പിതാവ് പറഞ്ഞു . സംഭവവുമായി ബന്ധപ്പെട്ട് നഗരത്തിൽ പ്രക്ഷോഭവും സിറ്റി പോലീസ് മേധാവിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടന്നു.

Find out more: