കളമശ്ശേരി കുസാറ്റ് 'അനന്യ' കോളേജ് ഹോസ്റ്റലിലെ താത്കാലിക മേട്രൻ കോഴിക്കോട് കൊയിലാണ്ടി നടുവന്നൂർ കാവിൽദേശത്ത് താറോൽമിത്തൽ വീട്ടിൽ ആര്യ ബാലൻ (26) ആണ് പോലീസിൽ കീഴടങ്ങാൻ അഭിഭാഷകനൊപ്പം എത്തിയത്.

 

 

മാവേലിക്കര സ്വദേശി റിങ്കു (26) വിനെയാണ് ആര്യ മർദിച്ചത്. അകാരണമായി മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് പ്രതിക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

രാഷ്ട്രീയസ്വാധീനം ഉണ്ടായതോടെ, പ്രതിയെ അറസ്റ്റ് ചെയാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. മർദനരംഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

 

മൂന്നുദിവസം സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞ് യുവതി പോലീസിനെ കബളിപ്പിച്ചു. ഒടുവിൽ വ്യാഴാഴ്ച ഹാജരാകാമെന്ന് അറിയിച്ചു. അവസാനനിമിഷം ഹാജരാകുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് പ്രതിയുടെ അഭിഭാഷകൻ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് ഹോസ്റ്റലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചപ്പോൾ വ്യാഴാഴ്ച 2.45-ന് പ്രതി അഭിഭാഷകനൊപ്പം ആലുവയിലെത്തുകയായിരുന്നു

Find out more: