സദാചാരവാദികളുടെ രൂക്ഷമായ ആക്രമണം നടൻ ജയറാമിന്റെ  മകൾ മാളവികയ്‌ക്കെതിരെ ആഞ്ഞടിക്കാൻ തുടങ്ങിയിരിക്കുന്നു.ഒരു ചടങ്ങിൽ അമ്മ പാർവതിക്കൊപ്പം പങ്കെടുക്കുന്ന ചിത്രത്തിനാണ് സദാചാരവാദികൾ കമൻ്റുകളുമായി രംഗത്തെത്തിയത്. മാളവികയുടെ വേഷമാണ് സദാചാര വാദികളുടെ പ്രധാന വിമർനത്തിനാധാരം .സാരി ഉടുത്തുകൊണ്ടുള്ള വേഷം പാർവതിയും,എന്നാൽ മുട്ടിനു മുകളിൽ ഇറക്കമുള്ള സ്കർട്ടും,അതിനു മേലെ ഒരു ഓവർ കോട്ടും ധരിച്ച് മാളവികയും. ഈ ചിത്രത്തിൽ മാളവികയുടെ തുട കാണാം എന്നതാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന കരട്.നല്ല ഒരു അച്ഛന്റെ മകളാണ്,കഷ്ടം.....അമ്മയെ കണ്ട് പഠിക്കൂ എന്നിങ്ങനെയാണ്  കമന്റുകൾ .ഇതിനിടയിൽ ചിലർ മാളവികയ്ക്കു അനുകൂല മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.വസ്ത്രസ്വാതന്ത്ര്യം എന്നത് ഓരോരുത്തരുടെ അവകാശമാണെന്നും,അതിൽ മറ്റുള്ളവർ കൈകടത്തേണ്ട ആവശ്യം ഇല്ലായെന്നും ഒക്കെയാണ് കമെന്റുകൾ .ഇവിടുത്തെ സദാചാര വാദികൾക്ക് എന്തിന്റെ ചൊറിച്ചിലാണെന്ന് മറ്റൊരാളും ചോദിക്കുന്നു.കഴിഞ്ഞ സെപ്തംബർ 29നാണ് ഏകദേശം ഒരു വർഷം പഴക്കമുള്ള ചിത്രം മാളവിക തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്ലോഡ് ചെയ്തത്.ഇൻസ്റ്റഗ്രാമിൽ സദാചാര ആക്രമണം ഉണ്ടാവാതിരുന്ന ഈ ചിത്രം ഫെയ്സ്ബുക്കിലെ ഏതോ ഒരു പേജിൽ വന്നപ്പോഴാണ് സദാചാര ആക്രമണം മാളവികയ്ക്കു നേരെ ഉണ്ടായത്.

Find out more: