പുരോഗമന ചിന്തകൾക്ക്, പ്രാധാന്യം ഏറുമ്പോഴും, തീർത്തും, പരമ്പരാഗതമായ, മതാധിഷ്ഠിത യാഥാസ്തിക സമൂഹം തന്നെയാണ്, നാം എന്ന് പലപ്പോഴും, വെളിപ്പെട്ടതാണ്. പൗരോഹിത്യത്തെയും, അന്ധവിശ്വാസങ്ങളെയും, മാത്രം വിമർശിച്ച്, മതത്തിന്റെ ഉൾക്കാമ്പിൽ തൊടാതെ. സേഫ് സോണിൽ ഇരിക്കുകയാണ് നാം പലപ്പോഴും. യൂറോപ്യൻ രാജ്യങ്ങളിലൊക്കെ നടക്കുന്നപോലെ. ശക്തമായ മതവിമർശനം. എന്ന ധാര. വളരെ വൈകി മാത്രമാണ്, കേരളത്തിൽ എത്തുന്നത്. അതുകൊണ്ടുതന്നെ, മതം ഉപേക്ഷിക്കുന്നവർ, കേരളത്തിൽ ഇന്നും, വളരെ ചെറിയ ന്യൂനപക്ഷമാണ്. അവരുടെ വാക്കുകൾക്കും,. പൊതുസമൂഹത്തിൽ. വലിയ സ്വീകാര്യത കിട്ടാറില്ല.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി വരികയാണെന്നതിന് ഉദാഹരണമാണ് 'മതം വിട്ട പെണ്ണ്,' എന്ന ടെറ്റിലിൽ നടത്തിയ പ്രഭാഷണം. സോഷ്യൽ മീഡിയയിൽ, വൈറൽ ആവുകയാണ്, ജസ്ല മാടശ്ശേരിയുടെ, ഈ വീഡിയോ. വെറും അഞ്ചുദിവസം കൊണ്ട്, യൂട്യൂബിൽ, 7 ലക്ഷംപേർ ആണ്, ജസ്ലയുടെ വീഡിയോ കണ്ടത്. ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ, എസ്സൻസ് ഗ്ലോബൽ, തിരുവനന്തപുരത്ത്, നടത്തിയ 'അമിഗോ 19' എന്ന സെമിനാറിലാണ് ജസ്ല സംസാരിച്ചത്.
ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ തത്വങ്ങളെയും, ഖുർആനിലെ വൈരുധ്യങ്ങളെയുമാണ്. ജസ്ല പ്രംസഗത്തിൽ. ചൂണ്ടിക്കാട്ടുന്നത്. മതം തന്നെയാണ്. ഏറ്റവും വിലിയ അന്ധവിശ്വാസമെന്നും, ശരിയായി മതം പ്രാകടീസ് ചെയ്താൽ ,ഈ നാട്ടിൽ ജീവിക്കാൻ ആർക്കും കഴിയില്ലെന്നും, അവർ ചൂണ്ടിക്കാട്ടുന്നു. സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, താൻ എന്തുകൊണ്ട്, മതം ഉപേക്ഷിച്ചു എന്നതാണ്, ജസ്ല തന്റെ വീഡിയോവിൽ വിശദീകരിക്കുന്നത്.
വീഡിയോ വൈറൽ ആവുകയും, സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകൾ, പ്രതികരിക്കുകയും ചെയ്തതോടെ, ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന്, അതിശക്തമായ, തെറിവിളിയും സൈബർ ആക്രമണവുമാണ്, ജസ്ല നേരിട്ടുകൊണ്ടിരിക്കുന്നത്. ഫോണുകളിലേക്ക്, നിരവധി അശ്ളീല മെസ്സേജുകൾ വരികയാണ്. കൊല്ലുമെന്നും, ആസിഡ് ആക്രമണം, നടത്തുമെന്നുമുള്ള ഭീഷണികൾ വേറെയും.
തന്നെപ്പോലെ മതം വിടാതെ, മതത്തിന്റെ ഉള്ളിൽ, കടിച്ചു തൂങ്ങി നിൽക്കുന്നവർ, ഒരുപാടുണ്ടെന്നും, ബോധിപ്പിക്കലിന്റെ രാഷ്ട്രീയത്തിലാവും അവർ വിശ്വസിക്കുന്നതെന്നും, എന്നാൽ താൻ അങ്ങനെയല്ലായെന്നും, ജസ്ല പറയുന്നു എനിക്ക്, എന്റെ സ്വത്വം വേണമെന്ന്, തോന്നിയതുകൊണ്ടാണ്, മതം വിട്ടത്. അവനവനോ,ട് നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ, എങ്ങനെ നമ്മൾ ജീവിക്കും. നൂറുശതമാനം മതത്തിൽ വിശ്വസിച്ച്, മത വിശ്വാസിയായി, ഈ സമൂഹത്തിൽ ജീവിക്കാം, എന്ന് പറയുന്നത് അസാധ്യമാണെന്നും, ഒരു അന്യ സ്ത്രീ, അന്യ പുരുഷന്റെ, നേർക്കുനേർ നിന്ന്, സംസാരിക്കുന്നതും പോലും, ഇസ്ലാമിൽ നിഷദ്ദമാണെന്നും, ജസ്ല കൂട്ടി ചേർത്തു..
രക്തബന്ധമില്ലാത്ത ഒരു സ്ത്രീക്ക്, രക്തബന്ധമില്ലാത്ത ഒരു പുരുഷനോട്, നേർക്ക് നേരെ സംസാരിക്കാനാവില്ല. ഇനി അഥവാ സംസാരിക്കയാണെങ്കിൽ, ഒരു മറക്കുള്ളിൽ നിന്ന് മാത്രമേ, സംസാരിക്കാൻ കഴിയൂ. ഇതാണ് ഇസ്ലാം പറയുന്ന വിധിയെന്ന് ജസ്ല പറയുന്നു. തലയിൽ, ഒരു ഹിജാബോ തട്ടമോ ഇട്ട് എനിക്കും വിശ്വാസിയായി ജീവിക്കാം, കപട വിശ്വസിയായി ! ഖൂർആൻ ഏറ്റവും കൂടുതൽ എതിർക്കുന്നത്, ഇത്തരം കപട വിശ്വസികളെയാണ്. എഴു മഹാപാപങ്ങളിൽ ഒന്നായി ഇസലാം പറയുന്നത്, കപട വിശ്വാസത്തെയാണ്. പല വിശ്വാസികളും, ജീവിക്കുന്നത് ഇങ്ങനെയാണ്. പക്ഷേ, എനിക്ക് അങ്ങനെ, ആത്മ വഞ്ചന, നടത്താൻ താൽപ്പര്യമില്ല. അത് ജീവിതത്തോട്, നമ്മൾ ചെയ്യുന്ന, അനീതിയാണ്.- ജസ്ല വ്യക്തമാക്കി.
വിശ്വാസത്തെ ചോദ്യം ചെയ്യരുത്. ഒന്നുകിൽ നീ വിശ്വസിക്കുക. അല്ലെങ്കിൽ പോയി ചാവുക. ഇതാണ് എനിക്കൊക്കെ കിട്ടിയ നിർദ്ദേശമെന്നും, വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചാൽ, സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെപ്പോലും, വർജ്ജിക്കണമെന്ന് പറയുന്ന മതം, വേറെ എവിടെയാണ് ഉണ്ടാവുകയെന്നും.- ജസ്ല ചോദിക്കുന്നു. ഒരു ഡാൻസ്, കളിച്ചതിന്റെ പേരിലാണ്, തനിക്ക് ആദ്യമായി പ്രശ്നങ്ങൾ, ഉണ്ടായതന്ന് ജസ്ല ചൂണ്ടിക്കാട്ടി. തട്ടമിട്ട പെൺകുട്ടി, ഡാൻസ് കളിച്ചുവെന്ന് പറഞ്ഞ്, വരുന്ന തെറിവിളികളും ഭീഷണികളും കണ്ട്, ഞാൻ അമ്പരന്നുപോയി. ഇതിൽ എന്താണ് ഇത്രമാത്രം, പ്രശ്നമെന്ന് ഇപ്പോഴും, മനസ്സിലാകുന്നില്ല. ജസ്ല വ്യക്തമാക്കി.
മതംവിട്ടതിന്റെപേരിൽ, സമാനതകളില്ലാത്ത പീഡനമാണ്, ജസ്ലമാടശ്ശേരിക്കുനേരെ ഉണ്ടായത്. ഇതേക്കുറിച്ചും ഇവർ വീഡിയോയിൽ പറയുന്നുണ്ട്. ഒരിക്കൽ സ്‌കൂട്ടറിൽ സഞ്ചരിക്കയായിരുന്ന, ജസ്ലയുടെ നേർക്ക്, ബൈക്കിൽ പിന്തുടരുന്ന ഒരു സംഘം പാൻപരാഗും, ഗുഡ്ക്കയുമൊക്കെ ചവച്ച് മുറുക്കി തുപ്പുകയായിരുന്നു. സ്‌കൂട്ടറുമായി വീണ ജസ്ല, ഭാഗ്യം കൊണ്ടാണ്, വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
ഫേസ്ബുക്കിലും വാട്സാപ്പിലുമായി, തനിക്ക് കിട്ടുന്നത്ര തെറി, ലോകത്ത് ആർക്കും കിട്ടില്ലെന്ന്, അവർ ചൂണ്ടിക്കാട്ടുന്നു. വധഭീഷണിയും ആസിഡ് ആക്രമണ ഭീതിയും, സജീവമാണ്. പിതാവിന്റെയും സഹോദരന്റെയും ലൊക്കേഷൻ, ഗൂഗിൾമാപ്പിൽനിന്ന് അയച്ചു തന്ന്, നീ നോക്കിക്കോ, എന്ന് പറഞ്ഞാണ് ഭീഷണി. പലപ്പോഴും, ഇത് സൃഷ്്ടിക്കുന്ന ഭീതി, ചില്ലറയല്ല.