ടി വി സീരിയൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി രേഖ രതീഷ്. ഒരുപക്ഷെ ഈ നടിയെ രേഖ രതീഷ് എന്നതിലപ്പുറം പടിപ്പുര വീട്ടിൽ പത്മാവതി എന്ന പേരിലായിരിക്കും പലർക്കും അറിയുക. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ ശക്തമായൊരു കഥാപാത്രമായാണ് താരമിപ്പോൾ തിളങ്ങുന്നത്.
താരം അഭിനയ രംഗത്തേക്ക് ചുവട് വെച്ചത് ബിഗ് സ്‌ക്രീനിലൂടെയാണെങ്കിലും താരം ഏറെ ശ്രദ്ധ നേടിയത് മിനി സ്‌ക്രീനിലൂടെയാണ്. എന്നാൽ മുൻപ് ഗോസ്സിപ് കോളങ്ങളിൽ രേഖയുടെ സ്വകാര്യ ജീവിതം ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ രേഖയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചക്ക് ഇടയാക്കിയിരിക്കുന്നത്. മലയാള സീരിയൽ പ്രേക്ഷകരുടെ മനസ്സിൽ താരം ഇടം പിടിക്കുന്നത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ്.
അഭിനയ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് പരസ്പരം എന്ന സീരിയലിലെ പടിപ്പുര വീട്ടിൽ പത്മാവതിയായി എത്തിയപ്പോൾ രേഖക്ക് ലഭിച്ചത്. പരസ്പരത്തിന് ശേഷമാണ് മഞ്ഞിൽ വിജ്ഞാ പൂവ് എന്ന സീരിയലിൽ രേഖ എത്തുന്നത്. ഈ സീരിയലിലും ശക്തമായൊരു കഥാപാത്രം തന്നെയാണ് രേഖക്ക് കിട്ടിയത്.
കൂടാതെ മറ്റൊരു ചാനലിൽ പൂക്കളം വരവായി എന്ന സീരിയലിൽ നാല് മക്കളുടെ അമ്മയായും രേഖ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രേഖയുടെ പ്രതിഫലയുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുകയാണ്. രേഖയുടെ പ്രതിഫലം ഉയർന്നത് പരസ്പരത്തിന് ശേഷമാണ്.
ശക്തമായ കഥാപാത്രം തന്നെയാണ് പരസ്പരത്തിന് ശേഷം ലഭിച്ച മഞ്ഞിൽ വിരിഞ്ഞ പൂവിലെ മല്ലികയുടെ രേഖ അവതരിപ്പിക്കുന്നത്. ഒരു വ്യവസായിയുടെ വേഷത്തിലെത്തുന്ന രേഖ കഥാപാത്രത്തിനൊത്ത ആഢ്യത്തവും പ്രൗഢിയും മല്ലികയുടെ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പൂക്കാലംവരവായി എന്ന സീരിയലിൽ നാലു മക്കളുടെ അമ്മയായി എത്തുന്ന രേഖ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട്പെടുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മഞ്ഞിൽ വിരിഞ്ഞ പൂവിലും പൂക്കാലം വരവായി എന്ന സീരിയലിലും മികച്ച അഭിനയമാണ് രേഖയുടേത്. രേഖക്ക് ഓരോ സീരിയലിലും ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ കൂടുതൽ ചർച്ചയായിരിക്കുന്നത്. സിനിമകളിൽ നിന്നും വ്യത്യസ്തമായി സീരിയലുകളിൽ നായകന്മാരെക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുന്നത് സ്ത്രീ കഥാപാത്രങ്ങൾക്കാണ്.
സീരിയലുകൾ അധികവും സ്ത്രീ കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ളതിനാലും സ്ത്രീകൾക്കുള്ള വസ്ത്രത്തിനും ആഭരണങ്ങൾക്കും കൂടുതൽ പണം വേണ്ടിവരുന്നതിനാലുമാണ് സീരിയലുകളിൽ സ്ത്രീകൾക്ക് പ്രതിഫലം കൂടുതൽ ലഭിക്കുന്നത്. രേഖക്ക് ഒരു ദിവസത്തെ ഒരു സീരിയലിലെ പ്രതിഫലം 10000 രൂപയോളം വരുമെന്നാണ് റിപോർട്ടുകൾ. സീരിയലിന്റെ ഒരു ഷെഡ്യൂൾ പത്തു ദിവസം കൊണ്ടാകും നടക്കുക. ചിലപ്പോൾ ഇതിന് മാറ്റം വന്നേക്കാം.
30000 രൂപവരെ രേഖ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു.ഇത് സീരിയൽ രംഗത്തുള്ളവർ തള്ളി പറഞ്ഞെങ്കിലും മികച്ച അഭിനയം കാഴ്ച വെക്കുന്ന രേഖക്ക് ഇത്രയും ലഭിച്ചാൽ പോരെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു.