ബോളിവുഡ് ഗായിക അനുരാധ പട്ട്വാൾ തന്റെ അമ്മയെന്ന് പറഞ്ഞ് വഞ്ചിയൂർ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്ത കാർമലക്ക് മറുപടിയുമായി അനുരാധ പട്ട്വാൾ രംഗത്ത്. കേരളത്തിലുള്ള കാർമല തന്റെ മകളല്ലെന്ന് തള്ളിപറഞ്ഞിരിക്കുകയാണ് അനുരാധയിപ്പോൾ.

 

 

കാർമലയുടെ കയ്യിൽ ഇത് തെളിയിക്കുന്നതിനായി ഒന്നുമില്ലെന്നും അവരുടെ അന്തസ്സിന് നിരക്കാത്ത കാര്യമാണ് കാർമല ചെയ്യുന്നതെന്ന് അനുരാധയുടെ വക്താവ് വ്യക്തമാക്കി. അനുരാധ പട്ട്വാളിന്റെ മകൾ കവിത 1974 ലാണ് ജനിച്ചത്. ഇരുവരുടെയും ജനനം കണക്കുകൂട്ടി നോക്കുമ്പോൾ കാർമലയുടെ വാദം തെറ്റാണെന്ന് വ്യക്തമാവുമെന്നും അനുരാധയുടെ വക്താവ് ചൂണ്ടികാട്ടിയതോടൊപ്പം അനുരാധയെക്കുറിച്ചും അവരുടെ ഭർത്താവിനെ കുറിച്ചും കാർമല പറയുന്നുണ്ടെങ്കിലും കാർമലക്ക് അനുരാധയുടെ ഭർത്താവ് മരിച്ചകാര്യം പോലും അറിയില്ലെന്നും കൂട്ടിച്ചേർത്തു.

 

ബോളിവുഡ് ഗായികക്ക് അനുരാധയ്ക്ക് കാർമല പിറന്നു വീഴുന്നത് ഗായിക എന്ന നിലയിൽ പ്രശസ്തിയുടെ പരമോന്നതിയിൽ നിൽക്കുമ്പോഴാണ്. കുഞ്ഞിനെ  നോക്കാൻ പ്രയാസം വന്നപ്പോഴാണ് കുടുംബ സുഹൃത്തായ മിലിട്ടറിയിലുള്ള പൊന്നച്ചന്റെയും ഭാര്യ ഭാര്യ ആഗ്‌നസിന്റെയും കയ്യിൽ കുഞ്ഞുനാളിൽ തന്നെ കാർമലയെ ഏൽപ്പിക്കുന്നത്. 

 

 

പിന്നീട് കാർമലയ്ക്ക് അഞ്ചു വയസായപ്പോഴാണ് മകളെ തേടി അനുരാധയും ഭർത്താവും എത്തുന്നത്. പക്ഷെ കാർമലയ്ക്ക് അമ്മയെ അറിയില്ല. മാതാപിതാക്കളുടെ സ്ഥാനത്ത് കാർമല കണ്ടത് പൊന്നച്ചനെയും ആഗ്‌നസിനെയുമാണ്. കാർമല വരില്ലെന്ന് മനസിലായപ്പോൾ അനുരാധ ഒരു തീരുമാനം എടുത്തു. തത്ക്കാലം കാർമല പൊന്നച്ചനൊപ്പം വളരട്ടെ എന്നും അനുരാധ കരുതി. എന്ത് സാമ്പത്തിക സഹായം വേണമെങ്കിലും മകൾക്കുവേണ്ടി തങ്ങൾ ചെയ്യാം എന്നും അന്ന് ആരുശ്രദ്ധയും ഭർത്താവും പറഞ്ഞെങ്കിലും പൊന്നച്ചനും കുടുംബവും അനുരാധയിൽ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റാൻ നിൽക്കാതെ കാർമലയെ തന്റെ മകളായി തന്നെ വളർത്തി. പക്ഷെ പൊന്നച്ചനും ആഗ്‌നസും അനുരാധയെ അതിന് ശേഷം ബന്ധപെട്ടതുമില്ല. കൂടാതെ തങ്ങൾ യഥാർത്ഥ മാതാപിതാക്കൾ അല്ല എന്ന കാര്യം കാർമലയോട് വെളിപ്പെടുത്തിയതുമില്ല. 

 

 

 

ശേഷം കാർമലയുടെ വിവാഹ സമയത്ത് പൊന്നച്ചൻ മുംബൈയിൽ പോയി അനുരാധയെ കണ്ട് വിവാഹ കാര്യം പറഞ്ഞെങ്കിലും കർമലയെ മകളായി പ്രഖ്യാപിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അതിനാൽ എത്ര പണം വേണമെങ്കിലും നൽകാം എന്നും അന്ന് അനുരാധ പൊന്നച്ചനോട് പറഞ്ഞു. എന്നാൽ വിവാഹ കാര്യം അറിയിച്ചിട്ട് പൊന്നച്ചൻ തിരികെ വന്നതല്ലാതെ പണമൊന്നും വാങ്ങാനും പോയില്ല. കാർമലയുടെ വിവാഹം നടത്തുകയും ചെയ്തു. പക്ഷെ പൊന്നച്ചൻ തന്റെ മരണ സമയത്ത് മകളോട് എല്ലാം തുറന്നു പറയുകയായിരുന്നു. അഞ്ചു വർഷം മുൻപ് തന്റെ മരണ സമയത്ത് കാർമലയെ വിളിച്ച് മകളുടെ യഥാർത്ഥ മാതാപിതാക്കൾ തങ്ങളല്ലെന്നും പ്രശസ്ത ബോളിവുഡ് സിംഗർ അനുരാധയാണെന്നും പൊന്നച്ചൻ വെളിപ്പെടുത്തുകയായിരുന്നു. 

 

 

ഇത്  മരിക്കുന്നത് ശരിയല്ലെന്നും അന്ന് മകളെ വിളിച്ച് പൊന്നച്ചൻ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് കാർമല അനുരാധയെ വിളിച്ച് താൻ മകൾ ആണെന്ന കാര്യം പറഞ്ഞത്. പക്ഷെ മകളാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് മൂടിവയ്ക്കുന്ന രീതിയാണ് അനുരാധ കാണിച്ചത്. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്ത അവഗണിച്ചു.

 

 

കാർമല അനുരാധയുടെ ഇപ്പോഴത്തെ മക്കളെ, അതായത് സ്വന്തം സഹോദരങ്ങളെ വിളിച്ച് പറഞ്ഞപ്പോഴും അവർ കാര്യങ്ങൾ കേട്ടെങ്കിലും അവരും നമ്പർ ബ്ലോക്ക് ചെയ്തു വെച്ചു. തനിക്ക് ആരെയും വ്യക്തിപരമായി അപകീർത്തിപെടുത്തണമെന്ന് ഇല്ലെന്നും സത്യം തിരിച്ചറിയണമെന്നുമാണ് കാർമല ആവശ്യപ്പെടുന്നത്. സത്യം എന്തെന്ന് തിരിച്ചറിയാൻ തന്റെ കുടുംബവും പിന്തുണയുമായി ഉണ്ടെന്നും കാർമല പറഞ്ഞു.

 

 

സത്യം കണ്ടെത്തുന്നതിന്റെ ഭാഗമായി അനുരാധയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും കാർമല പരിശോധിച്ചിരുന്നു. ഇതിൽ ഒന്നിൽ തന്റെ ഒരു മകൾ അന്തരിച്ചതായും അനുരാധ കുറിച്ചിട്ടുണ്ട്. അങ്ങനെ തന്റെ അമ്മയെ കാണാനും ഫോണിൽ ബന്ധപ്പെടാനും കാർമല പരമാവധി ശ്രമിച്ചുവെങ്കിലും എല്ലാ ശ്രമങ്ങളും വെറുതെയായതോടെയാണ് നിയമപരമായി പ്രശ്നത്തെ നേരിടാൻ കാർമല തുനിഞ്ഞത്. 

 

 

 

കാർമല ഭർത്താവിനോട് പറയുന്നതും ഇരുവരും തിരുവനന്തപുരത്തെ പ്രശസ്ത അഭിഭാഷകനായ അനിൽ പ്രസാദിനെ വിളിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തത്. ഇതിനു ശേഷം അനിൽ പ്രസാദ് തന്റെ ജൂനിയർ അഭിഭാഷകരെ വിളിച്ച് അനുരാധയുമായി ബന്ധപെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തു. എന്നാൽ ഇതേ രീതിയിൽ തന്നെ അനുരാധയും തുടർന്ന് കുടുംബവും പെരുമാറുകയായിരുന്നു. അനുരാധയുടെയും കുടുംബത്തിന്റെയും നിസഹകരണം കണ്ട് അനിൽ പ്രസാദ് ലീഗൽ നോട്ടീസ് വാട്‌സ് അപ്പ് വഴി അയച്ചു.

 

വാട്സാപ്പിൽ ലീഗൽ നോട്ടീസ് കണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും വന്നിട്ടിലായിരുന്നു. അതിനെ തുടർന്ന് നോട്ടീസ് രജിസ്‌ട്രേഡ് ആയി അയച്ചു. ഇതും അവർ കൈപറ്റാത്ത സാഹചര്യം ആയതോടെ വഞ്ചിയൂർ കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തു.

 

 

ഇതിനായി ജനുവരി 27 ന് രണ്ട് മക്കളോടൊപ്പം അനുരാധ നേരിട്ട് ഹാജരാകണം എന്ന് കോടതി ഉത്തരവും അയച്ചിട്ടുണ്ട്. നേരിട്ട് ഹാജരാവാൻ ഉത്തരവ് അയച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അനുരാധയുടെ വക്താവ് എത്തിയിരിക്കുന്നത്.

 

 

സംഭവവുമായി ബന്ധപ്പെട്ട് കാർമലയുടെ അഭിഭാഷകൻ അനിൽ പ്രസാദ് പറയുന്നത് അനുരാധ പട്‌വാളിന്റെ മകൾ ആണ് എന്ന കാര്യം നൂറു ശതമാനം സത്യമാണെന്നാണ് കാർമല അദ്ദേഹത്തെ അറിയിച്ചതെന്നാണ്. കാർമല അഭിഭാഷകനെ ഈ കാര്യവുമായി ബന്ധപ്പെട്ട്‌ എട്ടു മാസം മുൻപാണ് സമീപിച്ചത്. വാസ്തവം ബോധ്യമായ ശേഷം ഇതൊരു അമിക്കബിൾ സെറ്റിൽമെന്റ് അതായത് സൗഹാർദപരമായി ഒത്തുതീർപ്പാക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫോണിൽ വിളിച്ച് കാർമലയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ അവർ ഫോൺ കട്ട് ചെയ്‌തെന്നും സ്വാഭാവികമായും കാർമല പറഞ്ഞത്  കലാവായിരുന്നെങ്കിൽ ഫോൺ കട്ട് ചെയ്യില്ലായിരുന്നെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

 

 

 ഭാഗമായി അനുരാധയുടെ മക്കളെ വിളിച്ച് സംസാരിച്ചപ്പോൾ അവരും ഇതേ രീതിയിൽ പെരുമാറിയെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. ലീഗൽ നോട്ടീസ് അയച്ചപ്പോൾ അത് കൈപ്പറ്റാതെ തിരിച്ചയച്ചതും വാട്‌സ് ആപ്പിൽ അയച്ചപ്പോൾ അത് വായിച്ചെങ്കിലും മറുപടി നൽകാതിരുന്നതും അസ്വാഭാവികമായി തോന്നിയതിനാലാണ് കേസുമായി മുന്നോട്ട് പോകാൻ അഭിഭാഷകൻ തയ്യാറായത്. 

 

 

സന്ദേശങ്ങൾ അനുരാധയെ വേദനിപ്പിക്കുന്നെന്ന് തോന്നിയതായും അഭിഭാഷകൻ മനസിലാക്കി.  കാർമല മകൾ അല്ലെങ്കിൽ അനുരാധ മകൾ അല്ല എന്ന് അപ്പോൾ തന്നെ പ്രതികരിക്കുമായിരുന്നെന്നും അഭിഭാഷണ പറഞ്ഞു. കാർമലയുടെ ഫോട്ടോയും അനുരാധയുടെ ഫോട്ടോയും എടുത്ത് നോക്കിയാൽ മകൾ അല്ലെന്നു ആരും പറയില്ലെന്നും പാട്ട് പാടാനുള്ള അനുരാധയുടെ കഴിവ് മകൾക്ക് ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ എടുത്തുപറഞ്ഞു.

 

 

എല്ലാം കൂട്ടി വായിച്ചപ്പോൾ കാർമല മകൾ ആണെന്നാണ് തെളിയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കുന്നു. ഇപ്പോൾ സംഭവത്തിൽ ആര് പറയുന്നതാണ് സത്യമെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണുള്ളത്.

Find out more: