മിനി സ്ക്രീൻ പ്രേക്ഷകർ വളരെ ആഘോഷത്തോടെ കൊണ്ടാടിയ ഒന്നാണ് ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചുവിന്റെ കല്യാണം. ഒരു വിവാഹത്തിന്റെ എല്ലാ സജ്ജീകരണങ്ങളും നടത്തിയായിരുന്നു ഈ കല്യാണം ഒരുക്കിയിരുന്നത്. കുടുംബക്കാരും കൂട്ടുകാരും എല്ലാരുമറിഞ്ഞ് ഗംഭീരമായിട്ടായിരുന്നു ലച്ചുവിന്റെ വിവാഹം.

 

  എന്നാൽ ലച്ചുവിന്റെ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ മുടിയൻ ഒരു പെണ്ണിനേയും കൊണ്ട് ഒളിച്ചോടി വേറൊരു വീട്ടിൽ താമസവും തുടങ്ങി കഴിഞ്ഞു. ഇന്നലെയാണ് സംഭവം പുറംലോകം അറിയുന്നത്. എന്താ മുടിയന്റെ ആരാധകരൊന്നു ഞെട്ടിയോ? ഞെട്ടണ്ട കാര്യമിതാണ്, മുടിയൻ തന്റെ ഒഫീഷ്യൽ യൂട്യൂബ് അക്കൗണ്ടിൽ അതായത് ഋഷി കെ എന്ന അക്കൗണ്ടിൽ  പുതിയൊരു വെബ് സീരീസ് ആരംഭിച്ചിരിക്കുകയാണ്. വളരെ രസകരമായ വെബ് സീരീസ് ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്.

 

    ആദ്യ ദിവസം തന്നെ 2 എപ്പിസോഡുകളാണ് പുറത്തിറക്കിയിരിക്കുന്നത്. മുൻപ് വെബ് സീരീസ് ഇറങ്ങുന്നതുമായി ബന്ധപ്പെട്ട പ്രോമോ വീഡിയോക്ക് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതെ സ്വീകാര്യത തന്നെയാണ് ഇപ്പോൾ വെബ് സീരിസിനും ലഭിച്ചിരിക്കുന്നത്. നിനക്ക് 20 എനിക്ക് 23 എന്ന പേരിലാണ് വെബ് സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്.

 

 

   പെട്ടന്ന് കൂട്ടുകാരുടെ സഹായത്തോടെ വിവാഹിതരായ  മുടിയനും ബബ്ലുവും ഒരുമിച്ചു താമസിക്കുമ്പോഴുണ്ടാകുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ് രംഗങ്ങൾ കടന്നുപോകുന്നത്. ഇതിനിടയിൽ ചില കൂട്ടുകാരും എത്തുന്നതോടെ രംഗങ്ങൾക്ക് ആസ്വാദനവും കൂടുന്നു. ഏതായാലും വീഡിയോക്ക്  കട്ട സപ്പോർട്ടാണ് ആരാധകർ നൽകുന്നത്. മുൻപ് ക്രിസ്ത്മസ് തലേന്ന് മുടിയനും ശിവയും ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷത്തിൽ വീടുകളിൽ കരോൾ ഗാനവുമായി ചെന്ന് ഓരോരുത്തരെയും സർപ്രൈസ് ചെയ്യിക്കുന്ന വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

 

 

   എന്നാൽ ഉപ്പും മുളകിൽ നിന്നും മുടിയൻ മാറുമോയെന്ന ആരാധകരുടെ ആശങ്ക തീർക്കുന്നതിനായി വീഡിയോയുടെ തൊട്ടു താഴെ താൻ ഉപ്പും മുളകിൽ എപ്പോഴും ഉണ്ടാകുമെന്നും അതെന്റെ ഫാമിലി അല്ലെ എന്നും മുടിയൻ തന്നെ കമന്റ് ചെയ്തിട്ടുണ്ട്. അതെ സമയം ലച്ചുവിനെ ഉപ്പും മുളകിൽ കാണാത്തതിന്റെ പരിഭവവും ആരാധകർ മുടിയനോട് ചോദിക്കുന്നുണ്ട്.

 

 

   ലച്ചു ഉപ്പും മുളകും എന്ന പരമ്പരയിൽ നിന്ന്  പിന്മാറി എന്ന തരത്തിൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഗോസിപ്പുകളും പരക്കുന്നുണ്ട്. താര പാരമ്പരായിപ്പോൾ നിന്ന് പിന്മാറിയെന്നും താരത്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പരമ്പരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.

 

    എന്നാൽ ഗോസിപ്പുകൾ ശരിയാവുകയും ലച്ചു പരമ്പരയിൽ മടങ്ങി വരാതിരിക്കുകയും ചെയ്താൽ ഉപ്പും മുളകും പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടി വരും. കാരണം മറ്റേതു താരങ്ങളെ പോലെയും ലച്ചുവിന്റെ കഥാപാത്രത്തിന് ആരാധകർ അത്രയേറെ പ്രാധാന്യം നൽകിയിരുന്നു. ഇനി ലച്ചുവായി ജൂഹി റുസ്തഗിക്ക് പകരം മറ്റാരെങ്കിലും വന്നാലും പ്രേക്ഷകർ അംഗീകരിച്ചെന്നു വരില്ല.

Find out more: