സ്ത്രീകളുടെ കടമകളെക്കുറിച്ചും സമൂഹത്തിൽ അവരുടെ സ്ഥാനമെന്തായിരിക്കണം എന്നതിനെ കുറിച്ചും ചില സംഖികളും ഇവർക്ക് കുട പിടിക്കുന്ന കുറെ സ്വാമിമാരും ഇരുന്നു ഘോരഘോരം പ്രസംഗിക്കാറുണ്ട്. സ്ത്രീകൾക്ക് പഠിപ്പും വിവരവും കൂടിപ്പോയതാണ് വിവാഹ മോചനം കൂടാൻ കാരണമെന്നായിരുന്നു ഇന്നലെ ആർ എസ് എസ് നേതാവ് മോഹൻ ഭഗവത്തിന്റെ കണ്ടുപിടിത്തം.
ഇന്നിതാ മറ്റൊരു പുതിയ കണ്ടുപിടിത്തവുമായി ഒരു സ്വാമി രംഗത്തെയിക്കുന്നു. സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി എന്നാണ് അദ്ദേഹത്തിന്റെ പേര്. ആർത്തവ ദിനങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മത്തിൽ
വേശ്യകളാകും എന്നാണ് സ്വാമിജിയുടെ ദിവ്യദൃഷ്ടിയിലൂടെ തെളിഞ്ഞിരിക്കുന്നതു.
താൻ സമത്വത്തിന്റെ വക്താവാണെന്നു തെളിയിച്ചു കൊണ്ട് പുരുഷന്മാർക്കും ഇട്ടു താങ്ങിയിട്ടുണ്ട്. ആർത്തവമുള്ള സ്ത്രീകൾ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷൻമാർ അടുത്ത ജന്മത്തിൽ കാളകളാകുമെന്നാണ് സ്വാമിയുടെ മുന്നറിപ്പ്. എന്താല്ലേ!
സ്വാമിജി ചുമ്മാതങ്ങു തള്ളിയതല്ല കേട്ടോ, ഈ പറയുന്നതിനൊക്കെ ശാസ്ത്രീയമായ അടിത്തറയുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. പല ആത്മീയ ഗ്രന്ഥങ്ങളിലും താൻ പറഞ്ഞ കാര്യങ്ങൾ പരാമര്ശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ വിദ്യാർഥിനികളുടെ അടിവസ്ത്രമഴിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവം വിവാദമയതിനു പിന്നാലെയാണ് കൃഷ്ണസ്വരൂപ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. വിദ്യാർഥിനികളെ ആർത്തവ
പരിശോധനയ്ക്ക് നിർബന്ധിതരാക്കിയ ഭുജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പുകാരിൽ ഒരാൾ കൂടിയാണ് സ്വാമി കൃഷ്ണസ്വരൂപ്.
സംഭവത്തെ തുടർന്ന് ഇൻസ്റ്റിറ്റൂട്ടിലെ പ്രിൻസിപ്പൽ ഉൾപ്പടെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിലർ ഇങ്ങനെയാണ്, വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്നതു പോലെ എന്തെങ്കിലുമൊക്കെ വിളിച്ച് പറയും. പിന്നെ ഒരു പബ്ലിസിറ്റിക്ക് വേണ്ടിയാണ് പറയുന്നതെങ്കിൽ അവർക്കൊക്കെ എന്റെ നല്ല നമസ്കാരം