2015 ജനുവരി 3-നാണ് മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ നിറകണ്ണുകളോടെ വിവാഹമോചന നടപടി പൂർത്തിയാക്കി കോടതി വരാന്തയിൽ നിന്ന് ഇറങ്ങിയത്.എന്നാൽ അതേ മഞ്ജു വാരിയർ തന്നെ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പൂട്ടാനൊരുങ്ങുകയാണ് ഇപ്പോൾ.27 നാണ് മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം നടക്കുക. മുൻ ഭർത്താവിനെതിരായ കേസിൽ സാക്ഷിയായി മഞ്ജു തന്റെ വിവാഹ മോചന കേസ് നടന്ന അതേ  കോടതിയിൽ വീണ്ടും എത്തുന്നത് തികച്ചും യാദൃശ്ചികമാണ്.

 

 

 

    ഇതേ കോടതി മുറിയുടെ പ്രതിക്കൂട്ടിലാണ് ദിലീപും നിൽക്കുന്നത്. സിനിമാരംഗത്തെ പ്രമുഖരെയാകും ഇത്തവണ കോടതി വിസ്തരിക്കുക.മഞ്ജു വാര്യർ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, റിമി ടോമി, സിദ്ദിഖ് എന്നിവരെയാണ് ഇത്തവണ വിസ്തരിക്കുന്നത്. പ്രതിക്ക് കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തെളിയിക്കുന്ന സാക്ഷികളാണിവർ.മഞ്ജു വാര്യരാണ് നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത്. 'അമ്മ''യുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന പ്രതിഷേധപരിപാടിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

 

 

 

   ഇതേതുടർന്നാണു ദിലീപിലേക്ക് അന്വേഷണസംഘം എത്തിയതും അറസ്റ്റിലാകുന്നതും.ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്.

 

 

 

   നടിക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ് മഞ്ജു വാര്യർ എപ്പോഴും പറയുന്നത്. ഇതിൽ വിശ്വാസം അർപ്പിക്കുകയാണ് പ്രോസിക്യൂഷൻ. എന്നാൽ സിദ്ദിഖ് അടക്കമുള്ളവരുടെ കാര്യത്തിൽ ഉറപ്പില്ല. മഞ്ജു മൊഴി മാറ്റിയാൽ പോലും കേസിൽ ദിലീപ് രക്ഷപ്പെടും. അതുകൊണ്ട് കരുതലോടെയാണ് പ്രോസിക്യൂഷൻ നീങ്ങുന്നത്. എന്നാൽ ദിലീപും മഞ്ജു വാര്യരും തമ്മിൽ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവരും ഏറെയാണ്.

 

 

 

 

    ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും മഞ്ജു വാര്യർ നൽകിയ മൊഴിയിലുണ്ട്.

 

 

 

   
 ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാൻ സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല.

 

 

 

    ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു.

 

 

 

   അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. ഇപ്രകാരമായിരുന്നു നടിയുടെ മൊഴി.ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്.

 

 

 

   ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി.

 

 

 

 

   ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞുവെന്നും മഞ്ജു കൂട്ടി ചേർത്തു.

 

 

 

    മാത്രമല്ല ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമായിരുന്നുവെന്നും, ഇതേ തുടർന്ന് അന്വേഷിച്ചപ്പോൾ റിമിയും ചില കാര്യങ്ങൾ പറഞ്ഞിരുന്നു എന്നും, മഞ്ജു പറഞ്ഞു. 2013 ഏപ്രിൽ 17 നാണ് താൻ ദിലീപിന്റെ വീട്ടിൽ നിന്നും,തന്റെ സ്വന്തം വീട്ടിലേക്കു വന്നതന്നും,ഒപ്പം കാവ്യയുമായുള്ള ബന്ധത്തെ ചൊല്ലി വീട്ടിൽ  പ്രശ്നങ്ങൾ ഉണ്ടായതിനു ശേഷം, ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ, ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നതായും മഞ്ജു പറയുന്നുണ്ട്. എന്തായാലും മഞ്ജുവിന്റെ മൊഴിയിലായിരിക്കും ഇനി ദിലീപിന്റെ നദിയെ ആക്രമിച്ച കേസിന്റെ നില നിൽപ്പ്.

Find out more: