
സിസ്റ്റർ ലൂസിക്ക് വീണ്ടും തിരിച്ചടിയായി വത്തിക്കാന്റെ തിരിച്ചടി.മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വത്തിക്കാന് നല്‍കിയ അപേക്ഷയിലാണ് തിരിച്ചടി.ഇത് വത്തിക്കാന് നൽകിയ അവസാന അപേക്ഷയായിരുന്നു. വത്തിക്കാൻ തന്നോട് ക്രൂരമായിട്ടാണ് പെരുമാറിയതെന്ന് സിസ്‌റ്റർ ലൂസി കളപ്പുര പറയുന്നത്.ഒരു സ്‌ത്രീ എന്ന പരിഗണന പോലും നൽകാതെയാണ് വത്തിക്കാൻ തന്നോട് പെരുമാറിയത്.
തൻ്റെ ഭാഗം കേൾക്കാനോ നീതി നൽകാനോ സഭ തയ്യാറായില്ല. എന്നാൽ മഠത്തിൽ നിന്നും പുറത്താക്കണമെന്ന വത്തിക്കാന്റെ തീരുമാനത്തിനെതിരെയാണ് സിസ്റ്റര്‍ ലൂസി ഇപ്പോൾ. എന്ത് സംഭവിച്ചാലും മഠം വിട്ട് പോകില്ല. തന്നെ പിടിച്ചിറക്കാമെന്ന് ആരും സ്വപ്‌നം കാണേണ്ടതില്ലെന്നും ലൂസി കളപ്പുര വ്യക്തമാക്കി.വത്തിക്കാന്റെ ഭാഗത്തു നിന്നും ഏകപക്ഷീയമായ തീരുമാനമാണുണ്ടായത്.
ഇത് തന്റെ ഭാഗം കേള്‍ക്കാതെയാണ് എന്നാണ് സിസ്റ്റര്‍ പറയുന്നത്. ഒരു ഏകാംഗ കമ്മീഷനെ പോലും വെച്ചില്ല. ഫോണ്‍ വഴി പോലും തനിക്ക് പറയാനുള്ളത് എന്താണ് എന്ന് കേട്ടില്ല. ഇവിടെയുള്ള സഭയുടെ അധികാരികള്‍ നല്‍കിയ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചാണ് ഇത്തരത്തില്‍ പുറത്താക്കാനുള്ള നടപടിക്ക് ഇപ്പോള്‍ വത്തിക്കാന്‍ കൂട്ട് നില്‍ക്കുന്നത്. ബിഷപ്പുമാരുടെ തെറ്റുകൾ സമ്മതിച്ച് കൊടുക്കാൻ ഇനിയും ആകില്ല.
അധികാരവും പണവും സഭയ്‌ക്ക് ഒപ്പമാണ്. എന്നാൽ അവർ തന്നെ ഭയക്കുന്നുണ്ട്. അതിനാണ് പുറത്താക്കൽ നടപടിയുണ്ടായത്. നിസ്സഹായരായ കന്യാസ്‌ത്രീകളെ പിന്തുണച്ചതിനാണ് സഭയിൽ നിന്നും പുറത്താക്കിയതെങ്കിൽ ഇനിയും സത്യം വിളിച്ചു പറയുമെന്നും സിസ്‌റ്റർ ലൂസി വ്യക്തമാക്കി.
ഇന്ത്യൻ നിയമത്തെ ബഹുമാനിക്കും. അതിനാൽ നിയമ പോരാട്ടം തുടരും. സത്യത്തിന് വേണ്ടി മരിക്കാൻ തയ്യാറാണ്.
എഫ്സിസിയുടെയോ മറ്റ് സന്യാസസഭകളുടെയോ പുരോഹിതരുടെയോ ബിഷപ്പുമാരുടെയോ തെറ്റുകൾക്ക്, വളം വച്ച് കൊടുക്കാൻ ഇനി താൻ അനുവദിക്കില്ലെന്നും സിസ്റ്റർ ലൂസി പറയുന്നു.
കാരയ്ക്കാമലയിലെ മഠത്തില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്‍കിയ രണ്ടാം അപേക്ഷയാണ് വത്തിക്കാന്‍ തള്ളിയത്.
ലാറ്റിന്‍ ഭാഷയിലുള്ള കത്തില്‍ തുടക്കത്തില്‍ തന്നെ സിസ്റ്റര്‍ നല്‍കിയ അപേക്ഷ പൂര്‍ണമായി തള്ളുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.ഈ സാഹചര്യത്തില്‍ ലൂസിക്ക് മഠത്തില്‍ തുടരുന്നത് പ്രതിസന്ധിയാകും. സത്യം പറഞ്ഞത് കൊണ്ടാണ് വത്തിക്കാനിൽ നിന്ന് പോലും നീതി ലഭിക്കാതിരുന്നത്.
സത്യങ്ങൾ വെളിപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. അതിൻ്റെ പേരിൽ അനുഭവിക്കേണ്ടി വന്ന പ്രശ്‌നങ്ങളെ അഭിമാനത്തോടെ കാണുന്നുണ്ട്. സത്യത്തിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും സിസ്‌റ്റർ പറഞ്ഞു.