നടിയെ അക്രമിച്ച കേസിൽ, ദിലീപ്, കുടുങ്ങുമോ ഇല്ലയോ, എന്ന ഒരു ചോദ്യമാണ്, കുറച്ചു നാളായി, ഉയർന്നു കേൾക്കുന്നത്. എന്നാൽ, ഓരോ ദിവസവും, ഓരോ തെളിവുകളാണ്, പുറത്ത് വരുന്നത്. ഇതിൽ, ഓരോ മൊഴികളും, സുപ്രധാന തെളിവുകളാണ്.ഏവരും സംശയിച്ചത്, റിമി ടോമി,മൊഴി നൽകാൻ എത്തുമോ, എന്നതായിരുന്നു. എന്നാൽ, കൃത്യ സമയത്ത് തന്നെ, നടിയെ ആക്രമിച്ച കേസിൽ, മൊഴി നൽകാനായി,റിമി എത്തി. റിമിയ്‌ക്കെതിരെ, പൊലീസിന് കുരുക്കുകൾ ശക്തമാക്കാൻ, പല വഴികളുണ്ടെന്ന്, വിലയിരുത്തലുണ്ട്.
നടിയെ ആക്രമിച്ച കേസിൽ, പ്രോസിക്യൂഷന് അനുകൂലമായ മൊഴി, റിമി ടോമി നൽകും. ഇതിനിടെ, വീണ്ടും കുഞ്ചാക്കോ ബോബൻ, പ്രോസിക്യൂഷനെ, പറഞ്ഞു പറ്റിച്ചിരിക്കുകയാണ്. പ്രതീക്ഷച്ച പോലെ, എംഎൽഎയായ, നടൻ മുകേഷ്, മൊഴി നൽകാൻ, എത്തില്ല. നിയമസഭ നടക്കുന്നുവെന്ന, നിയമപരമായ ന്യായം പറഞ്ഞാണ്, ഇത്. പ്രോസിക്യൂഷനും, ഇത് അറിയാമായിരുന്നു. എന്നാൽ, കുഞ്ചാക്കോ എത്താത്ത്, ഏവരേയും ഞെട്ടിച്ചിട്ടുണ്ട്. ദിലീപും കുഞ്ചാക്കോയുമായി ചേർന്നുള്ള പാർട്ടി, സോഷ്യൽ മീഡിയയിൽ, സജീവമായിരുന്നു.
കോടതിയിൽ എത്തി, മൊഴി മാറ്റി പറഞ്ഞാൽ, അത് ഇമേജിനേയും ബാധിക്കും നടിയെ പീഡിപ്പിച്ച കേസിൽ, ദിലീപിന്റെ ഗൂഢാലോചനയെ കുറിച്ച്, റിമിയൊന്നും പറയില്ല. എന്നാൽ, മഞ്ജു വാര്യർ-ദിലീപ്, വിവാഹ മോചനത്തിന് പിന്നിലെ, കാരണങ്ങളും രാഹസ്യങ്ങളും, വീണ്ടും കോടതി മുറിയിൽ, നിറയും. സംഭവിച്ചതിലെ സത്യം, കോടതിയെ ധരിപ്പിക്കാനാണ്, റിമി ടോമി എത്തുന്നത്, ഇത് പ്രോസിക്യൂഷൻ കേസിന്, കരുത്ത് പകരും.നേരത്തെ മജിസ്ട്രേട്ടിന് മുമ്പിൽ, റിമി, രഹസ്യമൊഴി നൽകിയിരുന്നു.
ഇതിൽ, റിമി ഉറച്ചു നിൽക്കുമോ എന്നതാണ്, നിർണ്ണായകം. ദിലീപും, അക്രമത്തിനിരയായ നടിയും തമ്മിലെ, ശത്രുത ഉറപ്പിക്കുന്നതായിരുന്നു, റിമിയുടെ മൊഴി. റിമി ഈ മൊഴിയിൽ, ഉറച്ചു നിന്നാൽ, കാവ്യാമാധവനും, ദിലീപും തമ്മിലെ, രഹസ്യ ഇടപാടുകൾ, മഞ്ജു വാര്യരെ അറിയിക്കാൻ, അക്രമത്തിന് ഇരയായ നടി, ശ്രമിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന്, ഇതോടെ, കോടതിക്ക് ബോധ്യപ്പെടും. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ, ഇവർ തമ്മിലെ ഇടപെടൽ, നേരിട്ടു കണ്ടുവെന്ന്, മഞ്ജു വാര്യരെ അറിയിക്കണമെന്ന്, റിമിയോട്, ആക്രമത്തിന് ഇരയായ നടി, ആവശ്യപ്പെട്ടു. എന്നാൽ, താൻ നേരിട്ട് കാണാത്തതൊന്നും, പറയാനാകില്ലെന്ന് നടിയോട്, റിമി മറുപടിയും, നൽകി.
പൊലീസിനോട്, ചോദ്യം ചെയ്യലിൽ, ഈ സംഭവവും, റിമി പറഞ്ഞിരുന്നു. വിചാരണയിൽ, റിമി ഇക്കാര്യം പറയുമോ എന്ന സംശയം, പൊലീസിനുണ്ട്. അതുകൊണ്ടാണ്, മൊഴി മാറ്റാതിരിക്കാൻ, പൊലീസ്, രഹസ്യമൊഴി രേഖപ്പെടുത്തിയത്., അമേരിക്കൻ യാത്രയിൽ, കാവ്യയും ദിലീപും അടുപ്പം പുലർത്തിയെന്നാണ്, റിമി ടോമിയുടെ മൊഴി. 2010ൽ, ദിലീപേട്ടനും, കാവ്യ, ആക്രമിക്കപ്പെട്ട നടി, കാവ്യ, നാദിർഷാ എന്നിവരുമൊത്ത്, ദിലീപ്, ഷോയ്ക്ക് പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു, ഷോ.
അന്ന്, കാവ്യയുടെ അച്ഛനും അമ്മയും, ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും, എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം, കാവ്യയും ദിലീപും തമ്മിൽ, ബന്ധമുണ്ടെന്ന്, ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. അമേരിക്കയിലെ, ഷോ തീർന്ന അവസാന ദിവസം, രാത്രി കാവ്യ മാധവൻ, അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ, ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ, എന്റെയും അവരുടേയും ഒപ്പം, ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി, വന്നിരുന്നു. അന്ന് രാത്രി, ഏകദേശം, ഒരുമണിയോടുകൂടി, ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി.
കാവ്യാമാധവനും ദിലീപേട്ടനും, ഒരുമിച്ച് ബാത്ത്‌റൂമിൽ പോയി. കുറച്ച് കഴിഞ്ഞാണ്, തിരികെ വന്നത്. കുറച്ചുകഴിഞ്ഞ്, ദിലീപേട്ടനും, റൂമിൽനിന്ന്, തിരികെ പോയി. 2012 ഫെബ്രുവരി 12ന്, മഞ്ജു ചേച്ചിയും, സംയുക്ത വർമയും, ഗീതു മോഹൻ ദാസും, കൂടി ആക്രമിക്കപ്പെട്ട, നടിയുടെ വീട്ടിൽ, ചെല്ലുകയും, ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച്, ആക്രമിക്കപ്പെട്ട നടിയുമായി, സംസാരിച്ചതിനേപ്പറ്റിയും, എനിക്കറിയാം.
ആക്രമിക്കപ്പെട്ട നടി, അമേരിക്കൻ ട്രിപ്പിൽ വച്ച്, നടന്ന കാര്യങ്ങളേക്കുറിച്ച് എല്ലാം, മഞ്ജു ചേച്ചിയോട്, പറഞ്ഞു. ദിലീപേട്ടനും, ആക്രമിക്കപ്പെട്ട നടിയും തമ്മിൽ, പ്രശ്‌നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി, ദിലീപേട്ടന്, അടുത്ത ബന്ധമായിരുന്നുവെന്നാണ്, താൻ വിചാരിച്ചിരുന്നതെന്നും, അവർ ഒരുമിച്ച്, അഭിനയിച്ച സിനിമകളെല്ലാം, ഹിറ്റായിരുന്നു. എന്നാൽ, ദിലീപ് ഇടയ്ക്കിടെ, ആക്രമിക്കപ്പെട്ട നടിയെ വിളിച്ച്, കൊച്ചുവർത്തമാനം പറയുന്നത്, ഇഷ്ടമല്ല എന്ന്, ആക്രമിക്കപ്പെട്ട നടി, എന്നോട് പറഞ്ഞിട്ടുണ്ടെന്നും, റിമി തന്റെ മൊഴിയിൽ, വ്യക്തമാക്കുന്നു.