ചാനലുകളിലുള്ള കോമഡി പരിപാടികളുടെ ഫോർമാറ്റിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് 'ഫണ്ണി നെറ്റ്സ് വിത്ത് പേളി' ഒരുക്കിയിരിക്കുന്നതെന്ന് പരിപാടിയുടെ അണിയറക്കാര്‍ പറയുന്നു. പേളി തന്നെയാണ് തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പരിപാടിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.ഒരു വർഷത്തെ ഇടവേള കഴിഞ്ഞു പേളി ആദ്യമെത്തിയത് സീ തമിഴ് ചാനലിന്‍റെ ഡാൻസ് പ്രോഗ്രാം 'ഡാൻസ് ജോഡി ഡാൻസ്' അവതാരകയായിട്ടായിരുന്നു.
തമിഴിൽ ഡാൻസ് ഷോ വമ്പൻ വിജയമായ പശ്ചാത്തലത്തിലാണ് പേളിയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്.സീ കേരളത്തിന്‍റെ തന്നെ 'സത്യാ എന്ന പെൺകുട്ടിയിൽ' നായകനാണ് ശ്രീനിഷ്. പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ ശ്രീനിഷിന് പിന്നാലെയാണ് സീ കേരളം പേളിയെ ഈ കോമഡി ഷോയുമായി സമീപിച്ചത്.
ഒത്തിരി അവസരങ്ങൾ ഇതിനിടയിൽ മിനി സ്‌ക്രീനിൽ നിന്നും താരത്തിന് വന്നിരുന്നു, വ്യത്യസ്തമായ ഒരു പരിപാടിക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്ന താരം ഇതോടെ ഈ പരിപാടിയുടെ ഭാഗമാകാൻ സമ്മതം മൂളുകയായിരുന്നു.
അവതാരക മാത്രമായല്ല പേളി ഈ വർഷം തിളങ്ങാൻ പോകുന്നത് ഒരു അഭിനേത്രി എന്ന നിലയിലും പേളി തന്‍റെ കരിയർ ഗ്രാഫ് ബൊളിവഡിലേക്കു കൂടി ഉയർത്തുകയുമാണ്. അനുരാഗ് ബസുവിന്‍റെ പുതിയ ചിത്രമായ ലുഡോയിൽ താരം അഭിനയിക്കുന്നുമുണ്ട്.വിവാഹശേഷം ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമായിരുന്ന താരം ഭർത്താവുമൊത്തുള്ള ഓരോ നിമിഷവും ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഒരു വർഷത്തിനിപ്പുറം ഒരു കോമേഡി ഷോയുമായി മിനി-സ്ക്രീനിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ് പേളി. സീ കേരളം ചാനലിലൂടെയാണ് പേളിയുടെ വ്യത്യസ്തമായ കോമഡി ഷോ എത്തുന്നത്. 'ഫണ്ണി നൈറ്റ്സ് വിത്ത് പേളി മാണി' എന്ന പരിപാടി ഈ മാസം 14 മുതലാണ് സീ കേരളത്തിൽ കാണാനാവുന്നത്.ബിഗ് ബോസ് മലയാളം ആദ്യ പതിപ്പിലൂടെ വിവാഹിതയായ താരമാണ് അവതാരകയും നടിയുമായ പേളി മാണി.
മിനി സ്ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായിട്ടായിരുന്നു താരത്തിന്‍റെ വിവാഹം. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോള്‍ മിനി-സ്‌ക്രിനിലേക്കു കോമഡി ഷോ അവതാരകയായി എത്തുകയാണ് താരം. വിവാഹത്തിന് മുമ്പ് ഡി 4 ഡാൻസ് പരിപാടിയുടെ അവതാരികയായി ശ്രദ്ധേയയായിരുന്നു താരം.