മാര്‍ച്ച് 20 ന് നടപ്പാക്കാനിരിക്കുന്ന വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയെ നിര്‍ഭയ കേസിലെ പ്രതികള്‍ സാമീപിച്ചിരുന്നു,.വധശിക്ഷയ്‌ക്കെതിരെയാണ് ഇവർ സമീപിച്ചത്.
നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് കുമാര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നീ മൂന്ന് പ്രതികളാണ് ഐസിജെയെ സമീപിച്ചിരിക്കുന്നത്.മാര്‍ച്ച് 20 പുലര്‍ച്ചെ 5.30 യ്ക്കാണ് നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാനുള്ള മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികള്‍ ഓരോരുത്തരായി ദയാഹര്‍ജികളുമായി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ഹര്‍ജികളുമായി സുപ്രീം കോടതിയെയും സമീപിക്കുകയും എല്ലാം തള്ളുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന്, പ്രതികള്‍ക്കു മുന്നിലുള്ള എല്ലാ നിയമ സാധുതകളും അവസാനിച്ചതിനു ശേഷമാണ് ഇപ്പോള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുമായി സമീപിച്ചിരിക്കുന്നത്.മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ്മ (26), അക്ഷയ് കുമാര്‍ ിസങ് (31) എന്നിവര്‍ക്ക് ഇനി നിയമവഴികളില്ലെന്നു സംസ്ഥാന സര്‍ക്കാരും പ്രതിഭാഗവും കോടതിയില്‍ അറിയിച്ചിരുന്നു.
നാലാം തവണയാണ് പ്രതികള്‍ക്ക് പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഇതിനുമുമ്പ്, ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ പരിഗണനയിലിരിക്കുന്നതിനെ തുടര്‍ന്ന് മരണ വാറണ്ട് റദ്ദാക്കുകയായിരുന്നു.അതീവഗുരുതരാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടി സിംഗപ്പൂരിലെ ആശുപത്രിയില്‍ ഡിസംബര്‍ 29 ന് മരിച്ചു. ഇതേതുടര്‍ന്ന്, വന്‍ പ്രതിഷേധങ്ങളാണ് രാജ്യമെമ്പാടും അലയടിച്ചത്.
നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് വധശിക്ഷയ്‌ക്കെതിരെ വീണ്ടും തിരുത്തല്‍ ഹര്‍ജിയ്ക്ക് അനുമതി തേടി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മുകേഷിനു മുന്നില്‍ ഇനി യാതൊരു രക്ഷാമാര്‍ഗവും ബാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി ഹര്‍ജി തള്ളിയത്.