കൊറോണ വൈറസ് ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ലണ്ടനില്‍ നിന്നും തിരിച്ച് ഇന്ത്യയിലേക്കെത്തിയ അനുഭവം പങ്കു വച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും. എയര്‍പോര്‍ട്ടിലുള്ള ഏവര്‍ക്കും നന്ദി പറയുകയാണ്. ലണ്ടനില്‍ നിന്നും വരുമ്പോള്‍ ഒരു പരിശോധനകളും നടത്തിയിരുന്നില്ല.
എന്നാല്‍ ഇന്ത്യയിലെത്തിയപ്പോള്‍ തങ്ങളുടെ എല്ലാ യാത്ര വിവരങ്ങളും അവര്‍ ശേഖരിച്ചു. തങ്ങളെ പരിശോധിക്കുകയും ചെയ്തു. നമ്മുടെ രാജ്യം ഈ സാഹചര്യത്തോട് പൊരുതുന്നത് കണ്ടപ്പോള്‍ ഏറെ അത്ഭുതം തോന്നി.
ഇമിഗ്രേഷനില്‍ പോയപ്പോൾ തങ്ങളെ വീണ്ടും അവർ പരിശോധിച്ചു. സര്‍ക്കാര്‍ ചെയ്യുന്നത് മികച്ച കാര്യം തന്നെയാണ്, സോനം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞിരിക്കുകയാണ്.
യാത്രകൾക്ക് ശേഷമുള്ള പരിശോധനയിൽ തനിക്കും ഭര്‍ത്താവിനും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും എന്നാലും തങ്ങള്‍ സ്വയം ഐസൊലേറ്റ് ചെയ്ത് കഴിയുകയാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്.
ലാപ് ടോപ് മടിയില്‍ വെച്ചിരിക്കുന്ന ആനന്ദ് അഹൂജയാണ് ഫോട്ടോയിലുള്ളത്. തൊട്ടടുത്ത് ചിരിച്ചുകൊണ്ട് സോനം കപൂറും ഇരിക്കുന്നു. സോനം കപൂര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഏക് ലഡ്കി കൊ ദേഖ തോ ഐസ ലഗായാണ്.
സോനം കപൂറും അച്ഛൻ അനില്‍ കപൂറും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് ഏക് ലഡ്കി കൊ ദേഖ തോ ഐസ ലഗാ ഐസ ലഗാ. സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും വിമാനത്താവളത്തില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
വിമാനം കാത്ത് വിമാനത്താവളത്തില്‍ തറയില്‍ ഇരിക്കുന്ന ഫോട്ടോയാണ് വൈറലാകുന്നത്.