സീരിയിൽ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജിഷിൻ മോഹനും വരദയും. സെറ്റിൽ നിന്നും മൊട്ടിട്ട ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിയത് 2014 ൽ ആണ്. അന്ന് മുതൽ തുടങ്ങിയ അവരുടെ പ്രണയ യാത്രയ്ക്ക് കൂട്ടായി ഇപ്പോൾ മകൻ ജിയാനും ഒപ്പമുണ്ട്.

 

 

  സീരിയലിലെ വില്ലനെ ജീവിത നായകനാക്കിയ താരം കൂടിയാണ് വരദ.  എന്റെ സൺഷൈന് ജന്മദിനാശംസകൾ എന്നാണ് വരദ കുറിച്ചത്.

 

  എന്റെ എല്ലാം എല്ലാം എന്റെ ലോകം എന്നൊക്കെയും താരം ചിത്രത്തിന് നൽകിയ ക്യാപ്‌ഷനിൽ പറയുന്നു.

  മകനെ ആദ്യമായി കൈയ്യിൽ കിട്ടിയതിന്റെ സന്തോഷവും വരദയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം. ഒപ്പം ഇരുവരും തമ്മിലുള്ള ആദ്യ ചിത്രത്തിന്ന്റെ അമ്പരപ്പും.

 

  സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ പങ്ക് വയ്ക്കുന്ന ചിത്രങ്ങൾ വൈറൽ ആണ്. മകന്റെ പിറന്നാൾ ദിനം വരദ പങ്ക് വച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

 

  മകൻ ജനിക്കാൻ പോകുന്നതുമായ ബന്ധപ്പെട്ട് വരദ അഭിനയത്തിൽ നിന്നും വിട്ടുനിന്നിരുന്നു.ശേഷം അടുത്തിടെയാണ് താരം മടങ്ങിയെത്തിയത്. ജിഷിനും അഭിനയ രംഗത്ത് സജീവമാണ്.

 

  പ്രണയം എന്നെന്നും ജീവിതത്തിൽ നിലനിൽക്കണമെങ്കിൽ വഴക്കുകൾ ഒരു ദിവസത്തിനപ്പുറം പോകരുത് എന്ന് തങ്ങൾക്ക് അഭിപ്രായം ഉണ്ടെന്നു പല അഭിമുഖങ്ങളിലും ഇരുവരും പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഈ താര ദമ്പതികളുടെ ജീവിത വിജയത്തിന്റെ രഹസ്യവും.വിവാഹദിവസം എടുത്ത ചില പ്രതിഞ്ജകളാണ് ജീവിതം ഇത്രയും രസകരമായി മുന്നോട്ടു കൊണ്ടു പോകാന്‍  സഹായിക്കുന്നതെന്ന് പറയുന്നു . ആദ്യ പ്രണയദിനത്തിന് ഞാൻ വരദയ്ക്ക് ഒരു വാച്ച് ആണ് സമ്മാനിച്ചത്. അവൾ എനിക്ക് കാർഡുകളും എന്ന് ജിഷിന് പറയുന്നു. 

Find out more: