ജനിയ്ക്കുന്ന കുഞ്ഞിന് ആരോഗ്യവും സൗന്ദര്യവും ബുദ്ധിയുമെല്ലാം തന്നെ മാതാപിതാക്കള്‍ ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇതിനായി ഗര്‍ഭകാലത്ത്, ഗര്‍ഭിണിയാകുന്നതിനു മുന്‍പു തന്നെ മുന്നൊരുക്കങ്ങള്‍ നടത്തുന്നവരും ഏറെയുണ്ട്. ഗര്‍ഭധാരണ സംബന്ധമായും പല പഠനങ്ങളും നടക്കുന്നുണ്ട്.
ഗര്‍ഭധാരണം ചില പ്രത്യേക മാസങ്ങളില്‍ എങ്കില്‍ പല ഗുണങ്ങളും ദോഷങ്ങളും എന്നതാണ് ഫലം. ഇതനുസരിച്ച് ഡിസംബര്‍ മാസം ഗര്‍ഭധാരണം നടന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിയും ആരോഗ്യവുമുണ്ടാകുമെന്നു പഠന ഫലം പറയുന്നു. ആഘോഷങ്ങളുടെ മാസങ്ങളില്‍ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മിടുക്കുണ്ടാകുമെന്നും പറയുന്നു.
ഇതനുസരിച്ച് ഡിസംബര്‍, ആഗസ്ത് മാസങ്ങള്‍ മികച്ചതാണെന്നും പഠന ഫലം വെളിപ്പെടുത്തുന്നു. മെയ്, ജൂണ്‍ മാസങ്ങളിലാണ് ഗര്‍ഭധാരണം എങ്കില്‍ മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യതയേറെയെന്നും പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതിനാല്‍ തന്നെ ഗര്‍ഭസ്ഥ ശിശുവിന് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്.
ഇതിനാല്‍ ഈ മാസങ്ങള്‍ ഗര്‍ഭം ധരിയ്ക്കാന്‍ നല്ലതല്ലെന്നും പഠനങ്ങള്‍ പറയുന്നു. ഇന്ത്യാന യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇതു സംബന്ധിച്ച ഫലങ്ങള്‍ വെളിപ്പെടുത്തിയത്. 270000 ഗര്‍ഭിണികളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു പഠന ഫലം പുറത്തു വന്നത്. ഗര്‍ഭധാരണം എന്നത് ചിലപ്പോള്‍ ആകസ്മികമായിരിയ്ക്കും, ചിലപ്പോള്‍ പ്രതീക്ഷിച്ചതാകും.
ഗര്‍ഭധാരണം നടക്കുന്നതിന് പല ഘടകങ്ങള്‍ പ്രധാനമാണ്. പങ്കാളികളുടെ ആരോഗ്യം മുതല്‍ സ്ത്രീയുടെ ഗര്‍ഭധാരണപരമായ ഭാഗങ്ങള്‍ വരെ ഇതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നു. ഇതു പോലെ മെയ്, ജൂണ്‍ മാസങ്ങളിലാണ് ഗര്‍ഭധാരണമെങ്കില്‍ ഈ കുട്ടികള്‍ക്ക് ന്യൂമോണിയ, മഞ്ഞപ്പിത്തം, വിളര്‍ച്ച തുടങ്ങിയ പല രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്.
ഇതൊന്നും ഗര്‍ഭധാരണത്തിന് പറ്റിയ മാസങ്ങളല്ലെന്നു ചുരുക്കം. ഇതാണ് ഇന്ത്യാന യൂണിവേഴ്‌സിറ്റി നടത്തിയ മറ്റൊരു പഠനഫലം. അതായത് ഈ കുട്ടികള്‍ക്ക് അമിത ഭാരത്തിനുള്ള സാധ്യതയുമുണ്ടാകും. തടി കൂടുതലുള്ള കുഞ്ഞെന്നു പറയാം.
മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഗര്‍ഭധാരണമെങ്കില്‍ ഈ കുട്ടികള്‍ക്ക് കൂടുതല്‍ ഉയരമുണ്ടാകാനുള്ള സാധ്യതയും പറയുന്നു. ആഗസ്ത്, ജൂലൈ മാസങ്ങളിലാണ് ഗര്‍ഭധാരണമെങ്കില്‍ ഈ കുട്ടികള്‍ക്ക് തൂക്കം കൂടുതലായിരിയ്ക്കുമെന്ന് പഠന ഫലം വെളിപ്പെടുത്തുന്നു .