കോവിഡ് ബാധിച്ച്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടില്‍ കഴിയുകയാണ് താരങ്ങള്‍ എല്ലാരും തന്നെ.വീട്ടില്‍ കുടുംബമായി കഴിയുന്ന താരങ്ങള്‍ ആരാധകര്‍ക്കായി ഫോട്ടോകളും വീ‍ഡിയോകളും പങ്കുവെക്കാറുണ്ട്. എന്നാല്‍ ഈ ലോക്ഡൗണ്‍ കാലത്ത് തന്‍റെ പുതിയ ഗാനവുമായി ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരിക്കുന്നു.

 

  ദി സോങ് ഓഫ് ഹോപ്പ് എന്ന് പേരിട്ടിരിക്കുന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കൊറോണ ഭീതിയില്‍ കഴിയുന്ന ആളുകള്‍ക്ക് പോസിറ്റീവ് വൈബ് നല്‍കുകയാണ് തന്‍റെ ഉദ്ദേശമെന്ന് താരം പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

 

  മാത്രമല്ല കുറച്ചു നാളായി ഇതിന്‍റെ വർക്കിൽ ആയിരുന്നുവെന്ന് താരം അഭിമുഖത്തില്‍ പറയുന്നു. ഒരുപാട് നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം ആണ്. ലെജന്‍റ്സ് ലൈവ് എന്ന സീരീസിലെ എന്‍റെ ആദ്യത്തെ ഗാനം ഇതാണ്.ക്വാറന്റീൻ സമയത്ത് ചെയ്ത പാട്ട് അല്ല ഇത്.ഇപ്പോള്‍ ഈ പാട്ട് ഇറങ്ങാനുള്ള സമയമായെന്ന് തോന്നുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും ഉചിതമായ തലക്കെട്ട് തന്നെയാണ് പാട്ടിന് നൽകിയിരിക്കുന്നതെന്നും താരം പറയുന്നു.

 

   പാട്ടുകാർ അവരുടെ മനസിനെ പാട്ടുകളിലൂടെയാണ് ആളുകളിലേക്ക് എത്തിക്കുന്നത്.ലോകം കൊറോണ ഭീതിയിലാഴ്ന്ന ഈ സമയത്ത് ആളുകൾക്ക് പോസിറ്റീവ് വൈബുമായി എത്തിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്. "കുറച്ചു നാളായി മനസ്സിൽ കൊണ്ടു നടക്കുന്ന സ്വപ്ന സംരംഭം ആണിത്.

 

   ലെജന്റ്സ് ലൈവ് എന്ന സീരീസിലെ എന്റെ ആദ്യത്തെ ഗാനം. സത്യം പറഞ്ഞാൽ ഈ പാട്ട് ക്വാറന്റീൻ സമയത്തു ചെയ്തതല്ല. കുറച്ചു നാളായി ഇതിന്റെ വർക്കിൽ ആയിരുന്നു. ഞാൻ അടുത്തിടെ പങ്കെടുത്ത റിയാലിറ്റി ഷോയ്ക്ക് മുന്നേ എല്ലാം സെറ്റ് ആകിയതാണ്.

 

  പക്ഷെ ഇപ്പോഴാണ് ഇറങ്ങാനുള്ള നിമിത്തം എന്ന് തോന്നുന്നു. ഇന്നത്തെ നമ്മുടെ അവസ്ഥയിൽ ഏറ്റവും ഉചിതമായ പേര് തന്നെയാണ് ടൈറ്റലിൽ നൽകിയിരിക്കുന്നത്. ഇനങ്ങനെയാണ് അമൃത പറഞ്ഞത്. 

Find out more: