മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് നടി അഞ്ജലി. തന്റെ സിനിമാ തിരക്കുകൾക്കിടയിലും മകളെ ഓർത്തു ദുഃഖിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഇങ്ങനെ നിരവധി പേരാണ് സ്വന്തവും രാജ്യത്തു നിന്നും അന്യ രാജ്യങ്ങളിൽ എത്തി കുടുങ്ങി കിടക്കുന്നത്. എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി നാട്ടിൽ നിന്ന് 3700 കി.മീ അകലെ ആഫ്രിക്കയിലെ ജിബൂത്തിയിലാണ് അഞ്ജലി നായര്‍ അടക്കം ഏതാനും അറുപതോളം ടീമംഗങ്ങള്‍.
ഷൂട്ടിങ് വിശേഷങ്ങളെകുറിച്ചും ഈ കാലത്ത് തനിക്ക് നഷ്ടമായ ചില കാര്യങ്ങളെകുറിച്ചും താരം മനസ്സു തുറന്നിരിക്കുകയാണ്.മാര്‍ച്ച് ആദ്യ വാരമാണ് ജിബൂട്ടി സിനിമയുടെ സംവിധായകൻ എസ്.ജെ സിനു, താരങ്ങളായ ദിലീഷ് പോത്തൻ, അഞ്ജലി നായര്‍ അടക്കം അറുപതംഗ സംഘം ആഫ്രിക്കയിലെ ജിബൂത്തി എന്ന സ്ഥലത്ത് ഷൂട്ടിങ്ങിനായി എത്തിയത്.
ദോഹ വഴി ജിബൂത്തി എയര്‍പോര്‍ട്ടിലേക്ക് ഇവര്‍ എത്തുകയായിരുന്നു. കൊവിഡ് 19 ഭീഷണിയുള്ളതിനാൽ എങ്ങും വലിയ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു. കേരളത്തിൽ നിന്ന് 3700 കി.മീറ്ററോളം അകലെയുള്ളൊരു സ്ഥലം.ഏപ്രിൽ പത്തിനായിരുന്നു മകള്‍ ആവണിയുടെ പിറന്നാളെന്ന് അഞ്ജലി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്.
എന്നാൽ സെറ്റിലെത്തിയശേഷം ആദ്യമൊക്കെ തനിക്ക് വലിയ മാനസികാഘാതമായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് നടി അഞ്ജലി നായര്‍. ഞങ്ങളുടെ ഈസ്റ്ററും വിഷു ആഘോഷവുമൊക്കെ സെറ്റിൽ തന്നെയായിരുന്നു. കുടുംബത്തോടൊപ്പമല്ലാത്ത ആദ്യത്തെ വിഷുവായിരുന്നു ഇത്. മകളുടെ പിറന്നാളും മിസായി.
വിഷു ദിനത്തിൽ മകൾ വീഡിയോ രൂപത്തിൽ അയച്ചു നൽകിയ വിഷു ആശംസകൾ അഞ്ജലി ഇൻസ്റ്റ അക്കൌണ്ടിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഏതാനും ഹ്രസ്വചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലുമൊക്കെ അഞ്ജലിയുടെ മകൾ ആവണി അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിങ്ങിന്‍റെ ഇടവേളകളിൽ എല്ലാരും ഒരുമിച്ചിരുന്ന് ജീവിതാനുഭവങ്ങളൊക്കെ സംസാരിക്കുന്നത് ഏറെ രസകരമാണ്.
പിന്നെ എല്ലാവരും ചേര്‍ന്ന് ലുഡോ കളിക്കും, അഞ്ജലി പറഞ്ഞിരിക്കുകയാണ്.വേണ്ടപ്പെട്ടവരെയൊക്കെ കാണാൻ കഴിയാത്ത വിഷമം മാത്രമേയുള്ളൂ. ഇനി ലോക് ഡൗൺ നാളുകളൊക്കെ മാറി മെയ് മാസത്തിലായിരിക്കും നാട്ടിൽ തിരിച്ചെത്താൻ കഴിയുക.ഈ കൊറോണ കാലത്ത് ഏവരും വീട്ടിൽ ഉറ്റവരായവരോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്ന സമയമാണ്.
പല രാജ്യങ്ങളിലും ലോക് ഡൗൺ ആയതിനാൽ തന്നെ പലരും ഇത്തരത്തിൽ വീടുകളിൽ തന്നെയാണ് താനും. എന്നാൽ ഈ സമയത്ത് വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന അവസ്ഥയെകുറിച്ച് പറഞ്ഞിരിക്കുകയാണ് നടി അഞ്ജലി നായര്‍.