കാർട്ടൂണിലും സ്ത്രീ അടുക്കളയിൽ തന്നെ എന്ന് മാളവിക. ഇതിനെതിരായി സെെബര്‍ ആക്രമണവുമായി വിജയ് ആരാധകര്‍ രംഗത്ത് എത്തിയിട്ടുമുണ്ട്. ഇവിടെയിതാ മലയാളിയായ നടി മാളവിക മോഹനെതിരെ സെെബര്‍ ആക്രമണം നടക്കുകയാണ്. വിജയ് ആരാധകരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
വിജയ് ചിത്രം മാസ്റ്ററിലെ നായികയാണ് മാളവിക എന്നത് ശ്രദ്ധേയമാണ്. ട്വിറ്ററിലാണ് താരത്തിനെതിരെ വിജയ് ആരാധകര്‍ രംഗത്തെത്തിയത്. കാര്‍ട്ടൂണില്‍ വിജയിയും വിജയ് സേതുപതിയുമെല്ലാം ലുഡോ കളിച്ചും പാട്ടുകേട്ടുമെല്ലാം ലോക്ക്ഡൗണ്‍ ആസ്വദിക്കുകയാണ്. എന്നാല്‍ മാളവകിയാകട്ടെ പാചകം ചെയ്യുന്നു.
കാര്‍ട്ടൂണിലെ സ്ത്രീവിരുദ്ധത മാളവിക ചൂണ്ടിക്കാണിക്കുകയായിരുന്നു.സിനിമ സങ്കല്‍പ്പങ്ങളിലെ നായികയുടെ ജോലി പാചകം തന്നെ എന്നായിരുന്നു താരത്തിന്റെ വിമര്‍ശനം.
ഈ ജെന്റര്‍ റോളുകള്‍ എപ്പോഴാണ് മാറുകയെന്നും കഷ്ടം തന്നെയെന്നും താരം ട്വീറ്റ് ചെയ്തു.താരത്തിന്റെ പ്രതികരണം പക്ഷെ വിജയ് ആരാധകരെ ചൊടിപ്പിക്കുകയാണ് ചെയ്തത്.
താരത്തിനെതിരെ വലിയ രീതിയിലാണ് സെെബര്‍ ആക്രണം നടന്നത്. നീ ആരാണെന്നും സ്വന്തം നില മറക്കരുതെന്നുമൊക്കെയായിരുന്നു വിമര്‍ശനം. പുതിയതില്‍ പുസ്തകം വായിക്കുകയാണ് മാളവിക. ഈ കാര്‍ട്ടൂണ്‍ തനിക്ക് ഇഷ്ടമായെന്ന് പറഞ്ഞ് മാളവികയും റിട്വീറ്റ് ചെയ്തു.
എന്നാല്‍ താരത്തിന്റെ വിമര്‍ശനം കാര്‍ട്ടൂണിസ്റ്റ് അംഗീകരിക്കുകയാണുണ്ടായത്. തുടര്‍ന്ന് ചിത്രത്തിലെ മാളവികയെ മാറ്റി വരക്കുകയും ചെയ്തു. അതിന് അവരെ അധിക്ഷേപിക്കുന്നതും സ്ത്രീവിരുദ്ധതായണെന്ന് ഗായിക ചിന്മയി ട്വീറ്റ് ചെയ്തു.
താരങ്ങളാകുമ്പോള്‍ സോഷ്യല്‍ മീഡിയ ഒരേസമയം അനുഗ്രഹവും ശാപവുമായി മാറാറുണ്ട്. ചില പോസ്റ്റുകള്‍ ഏറ്റെടുക്കുന്ന അതേ സോഷ്യല്‍ മീഡിയ ചിലപ്പോള്‍ മറ്റൊരു പോസ്റ്റില്‍ പൊങ്കാലയിട്ടെന്ന് വരാം. ചിലപ്പോഴത് അതിരുകടക്കുകയും ചെയ്യാറുണ്ട്. പ്രത്യേകിച്ച് തങ്ങളുടെ ഇഷ്ടതാരത്തെ കുറിച്ചുള്ള പരാമര്‍ശമാണെങ്കില്‍. ഇവിടെയിതാ മലയാളിയായ നടി മാളവിക മോഹനെതിരെ സെെബര്‍ ആക്രമണം നടക്കുകയാണ്.
എപ്പോഴാണ് ഇത് അവസാനിക്കുകയെന്നും അവര്‍ ചോദിക്കുന്നു.പിന്നാലെ മാളവികയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. തന്നെക്കുറിച്ചുള്ള സ്ത്രീവിരുദ്ധ ചിത്രീകരണത്തിനെതിരെയാണ് മാളവിക രംഗത്ത് വന്നതെന്നും.