ലോക്ക്ഡൗണ്‍ കാലത്ത് വൈറലാവുന്ന ടീമാണ് 'മ്യൂസിക്ക് കസിന്‍സ്'. കവർ സോങ് പാടിയാണ് ഇക്കൂട്ടർ ഇപ്പോൾ പരീക്ഷ ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുന്നത്. ലോക്ക് ഡൗൺ ആണെങ്കിലും ആഘോഷങ്ങളും സൗഹൃദങ്ങളും ലോക്ക് ചെയ്യേണ്ടെന്നാണ് ഇപ്പോൾ . സുരക്ഷിതരായി വീട്ടിൽ ഇരുന്നും ആഘോഷങ്ങൾ ആവാമെന്നാണ് മ്യൂസിക് കസിന്റെ അഭിപ്രായം. ദുബായില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാലിനിയാണ് കസിന്‍സിനെ ഉള്‍പ്പെടുത്തി കവര്‍ സോങ് എന്ന ആശയവുമായി രംഗത്തെത്തി.
കസിൻസിന്റ എല്ലാം പിന്തുണ ലഭിച്ചതോടെ എല്ലാവരെയും ചേർത്ത് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി.ലോക്ക്ഡൗണ്‍ കാലത്ത് കവര്‍ പാട്ടുപാടി വൈറലാവുന്ന ടീമാണ് 'മ്യൂസിക്ക് കസിന്‍സ്'. കേരളത്തിനകത്തും പുറത്തുമുള്ള 16 കസിന്‍സ് വീട്ടിലിരുന്ന് പാടിയ തമിഴ്, മലയാളം സൂപ്പര്‍ ഹിറ്റ് പാട്ടുകളുടെ കവര്‍ പാട്ടാണ് 'മ്യൂസിക്ക് കസിന്‍സ്' എന്ന പേരിൽ ലോക്ക് ഡൌണിൽ പുറത്തിറക്കിയിരിക്കുന്നത്.ഒടുവിൽ രണ്ടാഴ്ച്ച കൊണ്ട് മ്യൂസിക് കസിൻസ് എന്ന കവർ കവർ സോങ് തയ്യാറായി.
പാട്ടിനൊപ്പം വയലിനും ഗിറ്റാറും ഒക്കെയായി ബന്ധുക്കൾ ഒപ്പം ചേർന്നതോടെ മ്യൂസിക്കൽ കസിൻസ് സോഷ്യൽമീഡിയയിലും ഹിറ്റായി എന്ന് പറയേണ്ടതില്ലാല്ലോ. നിരവധി പേരാണ് കസിൻസിന്റെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.കൊറോണയുടെ പശ്ചാതലത്തിൽ പല രാജ്യങ്ങളും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും വീടുകളിൽ തന്നെയാണ് ഇപ്പോഴുള്ളത്. ലോക്ക് ഡൌണിൽ നേരമ്പോക്കിനായി ആളുകൾ പലതരത്തിലുള്ള വിനോദങ്ങളിലാണ് ഏർപ്പെടുന്നത്.
ഇതുപോലെ തന്നെ മറ്റൊരു വൈറലായ കാര്യമാണ് 15000 രൂപയും,ആട്ടയും,ആമിർ ഖാൻ പാവപ്പെട്ട മനുഷ്യർക്ക് നൽകി എന്നുള്ളതും . ആമിർ ഖാൻ ഒരു കിലോ ആട്ടപ്പൊടി വിതരണം ചെയ്തുവെന്നും അതിൽ 15000 രൂപ കൊടുത്തു എന്നൊക്കെയാണ് വർത്തകൾ വന്നിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഏറെ വൈറലായിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയയിലെ പോസ്റ്റുകളൊന്നാണ്ആമിർ ഖാന്റെ ആട്ടപ്പൊടി വിതരണവും കൂട്ടത്തിൽ 15000 രൂപ വിതരണവും. ലോക്ക് ഡൌണിൽ ഒരു പക്ഷെ നിരവധി പേർ ഏറ്റെടുത്ത ഒരു വാർത്തയും ഇത് തന്നെ ആയിരിക്കും എന്ന് വേണമെങ്കിൽ പറയാം.
കുറച്ചു ദിവസത്തേക്കെങ്കിലും പലരുടെയും സോഷ്യൽ മീഡിയ സ്റ്റാറ്റസുകളും ഇതായിരുന്നു. ഏറ്റവും അർഹതപ്പെട്ടവർക്ക് സഹായമെത്തിക്കാൻ ആമിർഖാൻ കണ്ടെത്തിയ വഴിയായിരുന്നു ആട്ട വിതരണമെന്ന് ആരാധകർ പ്രചരിപ്പിച്ചു. പ്രചാരണം ഏത് വഴിയാണ് എന്നൊന്നും നോക്കാതെ ആളുകൾ എടുത്ത് പ്രചരിപ്പിക്കാനും തുടങ്ങി.എന്നാൽ ആട്ട വിതരണത്തിന് പ്രതികരണവുമായി ആമിർഖാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
അത്തരത്തിലൊരു ആട്ട വിതരണവും താൻ നടത്തിയിട്ടില്ലെന്ന വ്യക്തമാക്കി താരം തന്നെ ട്വീറ്റ് ചെയ്തിരുന്നു. ആട്ട പാക്കറ്റിനുള്ളിൽ പണം വെച്ച് പാവങ്ങൾക്ക് കൊടുത്ത ആൾ ഞാനല്ല, ആ കഥ വെറും കള്ളക്കഥയാണ്'എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്. അതായത് കൊറോണവൈറസിന്റെ സമയത്ത് കഷ്ടത അനുഭവിക്കുന്നവർക്കായി ആമിർഖാൻ വിതരണം ചെയ്ത ആട്ടയിലെ 15000 രൂപയെക്കുറിച്ച് അന്വേഷിച്ച് പ്രമുഖ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ബൂം ലൈവ് നേരത്തെ തന്നെ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
സമാൻ എന്ന യുവാവിന്‍റെ ടിക് ടോക് വീഡിയോയിൽനിന്നാണ് ഇത്തരമൊരു പ്രചാരണമുണ്ടായത്. ഗോതമ്പ് പൊടിയിൽനിന്ന് പണമെടുത്തുകൊണ്ടായിരുന്നു സമാന്‍റെ വീഡിയോ. വൈറലായ ഈ വീഡിയോയിൽ സമാൻ പറയുന്ന കാര്യങ്ങളാണ് ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.