സ്ത്രീകൾ മൂക്കുത്തി കുത്തുമ്പോൾ ഇടതു മൂക്ക് കുത്തണം. കാരണം നിരവധിയാണ്. നാം ഉൾപ്പെടുന്ന സമൂഹം തീർത്തും വ്യത്യസ്ത നിബന്ധനകളും കീഴ്വഴക്കങ്ങളുമാണ് നിലനിർത്തി പോരുന്നത്. അത് അതെ പാടി പകർത്തുന്നവരാണ് നാം ഏറിയപ്പേരും. അനഗ്നെ ഒരു വിശ്വാസമാണ് സ്ത്രീകൾ മൂക്ക്‌ കുത്തുമ്പോൾ ഇടത്തെ സൈഡിലുള്ള മൂക്ക് കുത്തണം എന്ന് പറയുന്നത്. സ്ത്രീകള്‍ ആഭരണങ്ങള്‍ അണിയുന്നതിന് ചിലപ്പോഴെങ്കിലും ചില വിശ്വാസങ്ങളും ചിലപ്പോള്‍ ചില വിശ്വാസങ്ങള്‍ക്കൊപ്പം സയന്‍സും കൂടി ഉള്‍പ്പെടുത്തിയാണ്.

 

 

   പൊതുവേ ചിലര്‍ ഇടതു മൂക്കും ചിലര്‍ വലതു മൂക്കുമെല്ലാം കുത്താറുണ്ട്. എന്നാല്‍ പൊതുവേ ഇടതു മൂക്കാണ് കുത്തേണ്ടതെന്നതാണ് ശാസ്ത്രവിധി. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ആസ്ട്രേലിയയിലെ പ്രാക്തന വിഭാഗക്കാരിലും ചില ആ ഫ്രിക്കൻ രാജ്യങ്ങളിലും പല രാജ്യങ്ങളിലേയും ഗോത്ര വർഗ്ഗസമ്രദായങ്ങളിലും മൂക്കുത്തി ധരിക്കുന്ന പതിവുണ്ട്. പാരമ്പര്യ എന്നതിലുപരി സൗന്ദര്യ അലങ്കാര വസ്തു എന്ന നിലയിൽ മൂക്കുത്തി ഉപയോഗിക്കുന്നവരാണ് ഇന്ന് അധികവും.

 

 

  ഫാഷൻ ലോകത്ത് ചില പുരുഷന്മാരും ഇന്ന് മൂക്കുത്തി അണിയുന്നുണ്ട്. ഭാരതത്തിന്റെ ശാസ്ത്രീയ നൃത്ത രൂപങ്ങളിലെല്ലാം മൂക്കുത്തി ഒരു പ്രധാന ഘടകമാണ്.ഇതിങ്ങനെ പറയുവാന്‍ കാരണങ്ങള്‍ പലതുമുണ്ട്. സയന്‍സ് അടിസ്ഥാനമായി പറയുന്ന കാരണങ്ങള്‍.സ്ത്രീകള്‍ ആഭരണങ്ങള്‍ അണിയുന്നത് സാധാരണയാണ്. സൗന്ദര്യം, അലങ്കാരം, ആഭരണങ്ങളോടുള്ള ഇഷ്ടം എന്നിവയെല്ലാം ഇതില്‍ പെടും. പല തരത്തിലെ ആഭരണങ്ങളുണ്ട്, സ്ത്രീകള്‍ക്ക് അണിയുവാന്‍.

 

 

   ഇതില്‍ ഒന്നാണ് മൂക്കുത്തി. മൂക്കു കുത്തി ആഭരണം അണിയുന്ന രീതി. ലോകത്തെമ്പാടും സ്ത്രീകള്‍ ഇതു ചെയ്യാറുണ്ടെങ്കിലും ഇന്ത്യയില്‍ ചില പ്രത്യേക സംസ്‌കാരങ്ങളുടെ ഭാഗമായിക്കൂടി ഇതു നടക്കാറുണ്ട്.  ഈ ഭാഗം കുത്തുന്നതിലൂടെ ഗര്‍ഭാപാത്രം കൂടുതല്‍ കരുത്തുള്ളതാകുന്നു. ഇതിനാല്‍ തന്നെ ഗര്‍ഭധാരണം, പ്രസവം പോലുള്ള കാര്യങ്ങളെ സഹായിക്കുന്നു. ആര്‍ത്തവ വേദന കുറയ്ക്കാനും ഇത് നല്ലതാണെന്നതാണ് വിശ്വാസം. ഇതില്‍ തന്നെ ഇടതു മൂക്കെന്നതു പ്രധാനമാണ്.

 

 

 

  മൂക്കിന്റെ മുകളിലെ പാലത്തിലാണ് ഈ നാഡികളുടെ സ്ഥാനവും.ഇതില്‍ പ്രധാനപ്പെട്ടത് സ്ത്രീയുടെ പ്രത്യുല്‍പാദന വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയാണ്. ആര്‍ത്തവം മുതല്‍ പ്രസവം വരെയുള്ള പ്രക്രിയകളുമായി ബന്ധപ്പെട്ടുത്തി വരുന്നത്. ആയുര്‍വേദ പ്രകാരവും സയന്‍സ് പ്രകാരവുമെല്ലാം മൂക്കുമായി ബന്ധപ്പെടുത്തി ധാരാളം നാഡികളുണ്ട്. ഇത്തരം നാഡികളില്‍ ചിലത് ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പ്രത്യേകിച്ചും മൂക്കിന്റെ ഇടതു ഭാഗത്ത്. ഇടതു മൂക്കു കുത്തുന്നത് സ്ത്രീകിളെ ഗര്‍ഭധാരണ സാധ്യതയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നതാണ് വിശദീകരണം.

 

 

  അതായത് ഇങ്ങനെ ചെയ്‌താൽ ഇതു വഴി പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യം ശക്തിപ്പെടുന്നു. ഗര്‍ഭധാരണം പോലുള്ള കാര്യങ്ങള്‍ എളുപ്പമാകുന്നു. പല സമുദായങ്ങളിലും വിവാഹത്തോട് അനുബന്ധിച്ച് മൂക്കു കുത്തുന്നതിന്റെ അടിസ്ഥാന കാരണം ഇതു തന്നെയാണ്. അതായത് വേദ പ്രകാരമുള്ള പല വിശദീകരണങ്ങള്‍ക്കും സയന്‍സ് അടിസ്ഥാനമായി വരുന്നു. സ്ത്രീകളുടെ മൂക്കു കുത്തുന്നതും ഇതില്‍ തന്നെ ഇടതു മൂക്കിന്റെ ഭാഗം കുത്തുന്നതുമെല്ലാം ഇത്തരത്തില്‍ പ്രത്യുല്‍പാദന അവയവങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

 

 

   ഇതല്ലാതെ സ്ത്രീകള്‍ അണിയുന്ന ചില ആഭരങ്ങളും ലോഹങ്ങളുമെല്ലാം തന്നെ ആരോഗ്യവസ്തുകളും പ്രത്യുല്‍പാദന വസ്തുതകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതില്‍ നെഗറ്റീവ്, പൊസററീവ് എനര്‍ജി പോലുളള വസ്തുതകളും പെടുന്നു. സ്വർണത്തിന് ശുഭഗ്രഹമായ വ്യാഴത്തിൻ്റേയും രവിയുടേയും, ചൊവ്വയുടേയും സ്വാധീനമുണ്ട്. കൂടാതെ ലക്ഷ്മീദേവിയുടെ അനുഗ്രഹവുമുള്ളതാണ് സ്വർണം. അതുകൊണ്ട് തന്നെ ശരീരത്തിന് ഏറെ അനുകൂല ഫലങ്ങൾ നൽകാൻ സ്വർണ മൂക്കുത്തി ധരിക്കുന്നതിലൂടെ സാധിക്കും.

 

 

   ചിലർ വജ്ര മൂക്കുത്തി ധരിക്കുന്നത് കാണാറുണ്ട്.മാത്രമല്ല സ്വർണം, വെള്ളി, ചെമ്പ്, കൊമ്പ് എന്നിവയിൽ പണിയുന്ന മൂക്കുത്തി പുരാതന കാലം മുതൽക്കേ സ്ത്രീകൾ അണിയുന്ന ആഭരണമാണ്. വെള്ളി തുടങ്ങി ലോഹങ്ങളും മൂക്കുത്തിയായി ധരിക്കാറുണ്ട്. എന്നാൽ സ്വർണ മൂക്കുത്തി ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. 

Find out more: