ഗർഭിണികൾ ചവന പ്രാശ്യം കഴിക്കുന്നതെ ഏറെ നല്ലതാണ്. കാരണം ഇത് കുട്ടികൾക്ക് വളരെയധികം ഭാധി കൂടാൻ സഹായിക്കുന്ന ഒന്നാണ്. 49 കൂട്ടുകളുടെ ആകെ മിശ്രിതമാണ് ച്യവനപ്രാശം എന്നു പറയാം. ഗര്‍ഭിണി ഇതു കഴിയ്ക്കുന്നത് ശരീരത്തിനും ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരു പോലെ ഗുണകരമാണെന്നതു മാത്രമല്ല, വയററിലെ കുഞ്ഞിനും ആരോഗ്യകരമായ ഏറെ പ്രയോജനങ്ങള്‍ നല്‍കുന്ന ഒന്നാണിത്.പഠിയ്ക്കുന്ന കുട്ടികള്‍ക്കു നല്‍കാവുന്ന നല്ലൊരു മരുന്നാണിത്.

 

 

  ഊര്‍ജവും ബുദ്ധിയുമെല്ലാം ഒരു പോലെ നല്‍കുന്ന ആയുര്‍വേദ ചേരുവകളാണ് ഇതിലുള്ളത്.ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ച്യവനപ്രാശം. ഇതു തലച്ചോറിന് ഊര്‍ജം നല്‍കുന്നു. വയറ്റിലെ കുഞ്ഞിന് നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ബുദ്ധിശക്തിയ്ക്കുമെല്ലാം ഇതേറെ സഹായിക്കുന്നു. ശരീരത്തിന് ആരോഗ്യകരമായി തൂക്കം കൂടാനും പുഷ്ടിയ്ക്കും രക്തപ്രസാദത്തിനുമെല്ലാം ഇതേറെ നല്ലതാണ്. അലര്‍ജി, ആസ്തമ പ്രശ്‌നങ്ങള്‍ക്കുള്ള സിദ്ധൗഷധമാണ് ച്യവനപ്രാശമെന്നു പറയാം.ഇതിലെ നെല്ലിക്കയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്.

 

 

  ഇതും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ശ്വാസകോശ ആരോഗ്യത്തിനും ഉത്തമമാണ് ച്യവനപ്രാശം.ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതിലെ ചേരുവകള്‍ സഹായിക്കുന്നു.ഗര്‍ഭകാലത്തു ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നത് സ്വാഭാവികമാണ്.ശരീരത്തിന് രോഗങ്ങളില്‍ നിന്നും പ്രതിരോധ ശേഷി നല്‍കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ഇതിലെ കൂട്ടുകള്‍ എല്ലാം തന്നെ മരുന്നു ഗുണങ്ങളാല്‍ ശരീരത്തിനു രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നവയാണ്. ആന്റിഓക്‌സിന്റുകളാല്‍ സമ്പുഷ്ടമാണ് ച്യവനപ്രാശം.ഗര്‍ഭകാലത്ത് പലരുടേയും ചര്‍മത്തില്‍ കറുത്ത പാടുകളും അലര്‍ജിയുമെല്ലാം ഉണ്ടാകാം.

 

 

  ഗര്‍ഭസ്ഥ ശിശുവിനും തൊലിപ്പുറത്ത് ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. ഇതിനെല്ലാമുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത് . നല്ല നിറവും ഫലം.സൗന്ദര്യത്തിനും യൗവനത്തിനും ഇതേറെ നല്ലതാണ്. ഇതിലെ ചേരുവകള്‍ ജരാനരകള്‍ ബാധിയ്ക്കുന്നതു തടയുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയുന്നു. നെല്ലിക്കയടക്കമുള്ളവ ഏറെ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്നവയാണ്. ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് ഇതു സഹായിക്കുന്നു. ശരീരത്തിനു രക്തപ്രസാദം നല്‍കാന്‍ ഏറെ നല്ലതാണ്.

 

 

  ഇതില്‍ കൂട്ടുകള്‍ക്കൊപ്പം ക്ലാരിഫൈഡ് ബട്ടര്‍ മാത്രമാണ് അല്‍പം കൊഴുപ്പുള്ള ചേരുക. ഇതിനാല്‍ തന്നെ തടി കൂട്ടുമെന്ന ഭയവും വേണ്ട.പല ഗര്‍ഭിണികള്‍ക്കുമുള്ള പ്രധാനപ്പെട്ടൊരു പ്രശ്‌നമാണ് വിളര്‍ച്ച. ച്യവനപ്രാശം ഇതിനു നല്ലൊരു മരുന്നാണ്. അയേണ്‍ സമ്പുഷ്ടമാണ് ഈ മരുന്ന്. ഇതിനാല്‍ തന്നെ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തിന് തടയിടുന്നു. ദീവസവും പാലും ച്യവനപ്രാശവും കഴിച്ചാല്‍ ഇത് അയേണ്‍ സിറപ്പിന്റെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനു പുറമേ മനംപിരട്ടല്‍, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കും ഇതു പരിഹാരമാകുന്നു.

 

 

  എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ച്യവനപ്രാശം സഹായിക്കും. ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈന്‍ പ്രവര്‍ത്തനം ശരിയായി നടക്കുന്നതിനും ച്യവനപ്രാശം സഹായിക്കും.വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ച്യവനപ്രാശം. ഗര്‍ഭകാലത്ത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളും മലബന്ധവുമെല്ലാം സാധാരണയാണ്. ഇതിനുള്ള പരിഹാരമാണ് ച്യവനപ്രാശം. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരം കൂടിയാണ്. 

Find out more: