ബിഗ്ഗ്‌ബോസ് വീട്ടിന് പുറത്തേക്കെത്തിയതോടെ വീട്ടിനുള്ളിലെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവെച്ചിരുന്നു. നിരന്തരം സോഷ്യൽ മീഡിയയിലൂടെ തൻ്റെ വിശേഷങ്ങളെല്ലാം വീണ തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെയുള്ള ചോദ്യോത്തര വേളയിൽ തന്റെ പ്രിയപ്പെട്ടവരെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വീണ. മലയാളികൾ നെഞ്ചോട് ചേർത്ത റിയാലിറ്റി ഷോകളിലൊന്നായിരുന്നു ബിഗ്ബോസ് സീസൺ ടു.

 

 

 

   ടെലിവിൽൻ സ്ക്രീനിൽ ചമയങ്ങളുടെ അകമ്പടിയോടെ കഥാപാത്രങ്ങളായി മാത്രം കണ്ടു ശീലിച്ച താരങ്ങളുടെ യഥാർത്ഥ ജീവിതം തുറന്ന് കാട്ടുന്ന പരിപാടിയാണ് ബിഗ്ബോസ്. ഷോയിലെത്തിയതോടെയാണ് പല താരങ്ങളെയും അടുത്തറിയാൻ സാധിച്ചത്. അങ്ങനെ ശ്രദ്ധ നേടിയ നടിയാണ് വീണ നായർ. ബിഗ് ബോസിന്റെ അവസാനം വരെ ഉണ്ടായിരുന്നവരില്‍ ടൈറ്റില്‍ വിന്നറാകാന്‍ സാധ്യതയുള്ളത് ഫുക്രുവായിരുന്നു എന്നാണ് വീണയുടെ പക്ഷം. എല്ലാവരും പൊളിയായിരുന്നു. ചാന്‍സ് കൂടുതല്‍ ഫുക്രുവിന് തന്നെയാണെന്നും വീണ വ്യക്തമാക്കി.

 

 

 

   സുജോ വീട്ടിലേക്ക് വന്നതോടെ ഫേക്കായോ ആളാകെ മാറിയോ എന്ന ചോദ്യത്തോട് അതൊരു ഗെയിം ഷോ ആണെന്നും വ്യക്തിപരമായി സുജോ നല്ല പയ്യനാണെന്നുമാണ് വീണ പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ കുറച്ച് ദിവസം ദേഷ്യം ഉണ്ടായിരുന്നുവെന്നും അമൃതയോട് ഇപ്പോഴും സ്‌നേഹം മാത്രമാണെന്നും അവൾ സൂപ്പറാണെന്നും വീണ പറഞ്ഞു. ബിഗ്ബോസിൽ ആരോടും ദേഷ്യമില്ലെന്ന് അമൃതയോട് ദേഷ്യമുണ്ടോ എന്ന ചോദ്യത്തോട് വീണ പ്രതികരിച്ചു.അമൃത ഗംഭീര സിംഗറും നല്ല അമ്മയുമൊക്കെയാണ്.

 

 

 

 

  അഭി ചക്കരയാണ്. ബിഗ് ബോസിലെ എല്ലാവരുമായി ഇപ്പോഴും കോണ്‍ടാക്ട് ഉണ്ടെന്നും വീണ പറഞ്ഞു.അവള്‍ ഫേക്ക് ആണെന്ന് പറഞ്ഞതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ട്. ഇത്ര സനേഹമുള്ള റിലേഷന്‍ഷിപ്പില്‍ ഇത്രയും സത്യസന്ധതയുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ലെന്നും വീണ അഭിപ്രായപ്പെട്ടു.അതായത് എലീനയാണ് ബിഗ് ബോസില്‍ നിന്നും കിട്ടിയ സൗഹൃദങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതില്‍ ഒന്ന്.  ഇപ്പോള്‍ സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കുന്നു.

 

 

 

  നിങ്ങളെ പോലെ കുറച്ച് നല്ല ആളുകളെ സുഹൃത്തുക്കളായി കിട്ടിയത് വലിയ സന്തോഷമെന്നും വീണ പറഞ്ഞു.മഞ്ജു പത്രോസും സൂപ്പറാണെന്നും ബിഗ് ബോസില്‍ പോയതോടെ ജീവിതത്തില്‍ വന്ന ഏക മാറ്റം കടം തീര്‍ന്നു എന്നതാണെന്നും വീണ പറഞ്ഞു.2012 ല്‍ ഒരു അമേരിക്കന്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് ഭാമയുമായി അടുക്കുന്നതെന്നും അന്ന് മുതല്‍ എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് അവളെന്നും പൊട്ടിക്കാളിയാണെന്നും വീണ പറഞ്ഞു.ടി ഭാമയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ഒരാൾ ചോദിച്ചിരുന്നു. 

Find out more: