എന്നാലോ വന്നടിയാന്‍ ഏറെ എളുപ്പവും. നമ്മുടെ ജനതയെ ഇന്നത്തെ കാലത്ത് അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വയറും തടിയും. ആണ്‍ പെണ്‍ ഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണിത്.
കാരണങ്ങള്‍ പലതുണ്ടാകും. ഭക്ഷണ രീതി, വ്യായാമക്കുറവ്, ചില രോഗങ്ങള്‍, ചില മരുന്നുകള്‍, ഉറക്കക്കുറവ്, സ്‌ട്രെസ് തുടങ്ങി ഇതിനു പുറകില്‍ ഇല്ലാത്ത കാരണങ്ങളില്ലെന്നു തന്നെ പറയാം. ഒരു പ്രായം കഴിഞ്ഞാല്‍ പുരുഷന്മാരില്‍ കുടവയര്‍ സാധാരണയാണ്. സ്ത്രീകളില്‍ പ്രസവ ശേഷവും ഇതിനു സാധ്യതയുണ്ട്. വയറിലെ മസിലുകള്‍ അയയുന്നതാണ് സ്ത്രീകളില്‍ ഇതിനു കാരണമാകുന്നത്.
കാരണം ഗര്‍ഭകാലത്ത് വയര്‍ വലിയുമ്പോള്‍ മസിലുകള്‍ വലിയുന്നു. ഇതാണ് ഇത്തരം പ്രശ്‌നത്തിനു കാരണമാകുന്നത്. ഇതിനുള്ള പല പരിഹാരങ്ങളും നമ്മുടെ അടുക്കളയില്‍ നിന്നു തന്നെ ലഭ്യമാണ്. പാചക ചേരുവകളാണ് പലതും.
യാതൊരു ദോഷവും വരുത്താത്ത ചിലത്. ഇതില്‍ ഒന്നാണ് ഉലുവ. ഉലുവ പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് വയറ്റിലെ ടയര്‍ പോലെയുള്ള കൊഴുപ്പുരുക്കാനുള്ള എളുപ്പ വഴിയാണ്.
വയറും തടിയും കുറയ്ക്കാന്‍ എളുപ്പ വഴികള്‍ തേടുന്നവരുണ്ട്. ഇതിനായി കൃത്രിമ മരുന്നുകളുടെ സഹായം തേടി പുലിവാല്‍ പിടിയ്ക്കുന്നവര്‍ ചില്ലറയല്ല. ചിലപ്പോള്‍ ഫലം കണ്ടേക്കാം. എന്നാല്‍ ആജീവനാന്തം നീണ്ടു നില്‍ക്കുന്ന രോഗങ്ങളാകും, പകരം ലഭിയ്ക്കുന്നത്. ഇതിനുള്ള പരിഹാരം തികച്ചും പ്രകൃതിദത്ത വൈദ്യങ്ങള്‍ നോക്കുന്നതാണ്.
മെനോപോസ് സമയത്തുണ്ടാകുന്ന ഹോട്ട് ഫ്ളാഷ് പോലുള്ള പ്രശ്നങ്ങൾക്ക് ഇതൊരു നല്ല മരുന്നാണ്. ഉലുവ തടി കുറയ്ക്കാനും തടി കൂട്ടാനും ഒരുപോലെ സഹായിക്കുമെന്നതാണ് വാസ്തവം. ഇതിനായി പല തരത്തില്‍ ഉപയോഗിയ്ക്കണം എന്നു മാത്രം. മാത്രമല്ല മെനോപോസ് സമയത്തുണ്ടാകുന്ന ഹോട്ട് ഫ്ളാഷ് പോലുള്ള പ്രശ്നങ്ങൾക്ക് ഇതൊരു നല്ല മരുന്നാണ്.
ഉലുവ തടി കുറയ്ക്കാനും തടി കൂട്ടാനും ഒരുപോലെ സഹായിക്കുമെന്നതാണ് വാസ്തവം. ഇതിനായി പല തരത്തില്‍ ഉപയോഗിയ്ക്കണം എന്നു മാത്രം.
Powered by Froala Editor