പാർവതി ജഗതി ശ്രീകുമാറിന്റെ മകൾ തന്നെ അത് ആരിനി അംഗീകരിച്ചില്ലെങ്കിലും. മലയാളികളുടെ മനസ്സിൽ ബിഗ്ഗ്‌ബോസ് എന്ന പരിപാടിയിലൂടെയും, മറ്റു നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും ശ്രദ്ധേയയായ താരമാണ് പാർവതി. ശ്രീകുമാർ പങ്കെടുക്കാതെയുള്ള വിവാഹച്ചടങ്ങിൽ അമ്മയും മകളും അൽപ്പം നിരാശരുമായിരുന്നു. ശ്രീലക്ഷ്മിയെയും അമ്മയെയും ഇപ്പോഴും ശ്രീകുമാറിന്റെ കുടുംബം അംഗീകരിച്ചിട്ടില്ല. എങ്കിലും എല്ലാ സത്യം അറിയാവുന്ന വിക്കിപീഡിയ അത് അംഗീകരിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയും അവതാരകയും ബിഗ് ബോസ് താരവുമായ ശ്രീലക്ഷ്മിയെ അറിയാത്ത മലയാളികൾ കുറവാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. ഏറെ ആർഭാടത്തോടെയാണ് ശ്രീലക്ഷ്മി വിവാഹിത ആകുന്നതും. 


  ശ്രീ ലക്ഷ്മി വിവാഹിത ആകുന്നത് ജഗതി ശ്രീകുമാറിന്റെ സ്വപ്ന നിമിഷമായിരുന്നുവെന്ന് ശ്രീ യുടെ അമ്മ മുൻപ് വ്യക്തമാക്കിയിരുന്നു.പക്ഷെ തന്റെ മകൾ അവളുടെ പപ്പയെ ഒരുപാട് മിസ് ചെയ്യുന്ന നിമിഷം അദ്ദേഹത്തിൻറെ പടം സമ്മാനമായി നല്കാൻ അമ്മ കലയ്ക്ക് സാധിച്ചു. വിവാഹത്തിന് ശേഷം അതവർ മാധ്യമങ്ങളോട് പറയുകയും ചെയ്തു.വിവാഹത്തിന് മുൻപേ അച്ഛൻ ശ്രീകുമാറിന്റെ അനുഗ്രഹം വാങ്ങാൻ കഴിയണം എന്നായിരുന്നു ശ്രീയുടെ ആഗ്രഹം. എന്നാൽ ആ ആഗ്രഹം സാധിക്കാൻ ശ്രീക്ക് സാധിച്ചിരുന്നില്ല.  അപകടത്തോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുന്ന ജഗതിയെ കാണാൻ ശ്രീ പല തവണ ശ്രമിച്ചിരുന്നെങ്കിലും നിരാശ ആയിരുന്നു ഫലം. ഒരിക്കൽ, ജഗതി പങ്കിട്ട ഒരു വേദിയിൽ ശ്രീ എത്തിയത് മാധ്മ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 



  ശ്രീലക്ഷ്മിയെ മകളായി ജഗതി അംഗീകരിച്ചിരുന്നെങ്കിലും മറ്റൊരു സ്ത്രീയില്‍ ജഗതിയ്ക്ക് പിറന്ന മകളെ അദ്ദേഹത്തിന്റെ മക്കള്‍ പാർവതിയും രാജ്‌കുമാറും അംഗീകരിച്ചിരുന്നില്ല.വിവാഹത്തിന് ജഗതിയുടെ ഓർമ്മകൾ നിലനിർത്തുന്ന തരത്തിലായിരുന്നു ആഘോഷം നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും കൂടി ജഗതി ശ്രീകുമാറിന്റെ സിനിമയിലെ ഗാനത്തിന് ആടിപ്പാടി തകർത്തായിരുന്നു ശ്രീയുടെ വിവാഹ റിസപ്‌ഷൻ. പഴയ ബിഗ് ബോസ് താരം കൂടിയായിരുന്ന ശ്രീയുടെ വിവാഹത്തിന് ഒട്ടുമിക്ക ബിഗ് ബോസ് താരങ്ങളും പങ്കെടുത്തിരുന്നു.



  മാത്രമല്ല, അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും പേരിന്റെ സ്ഥാനത്തും ജഗതി ശ്രീകുമാറിന്റെ അച്ഛന്റെയും അമ്മയുടെയും പേരുകൾ തന്നെ ആണുള്ളത്.ശ്രീയെ അംഗീകരിക്കാൻ ആരും തയ്യാറായില്ലെങ്കിലും വിക്കിപീഡിയയിൽ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവരം നോക്കിയാൽ അച്ഛന്റെയുംഅമ്മയുടെയും പേരിനോടൊപ്പം തന്നെ, സഹോദരങ്ങൾ ആയ പാർവ്വതിയുടെയും, രാജ് കുമാർ ശ്രീകുമാറിന്റെയും പേരുകൾ കാണാൻ കഴിയും. 

Find out more: