അടുത്തിടെ പിങ്ക് വില്ല ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സാധരണ സിനിമാലോകത്തെ സ്‌ഥിരം പൊല്ലാപ്പുകളും നടി വ്യക്തമാക്കി. അവര്‍ ആഗ്രഹിക്കുന്നതിനൊന്നും വഴങ്ങാതിരുന്നതിനാൽ തന്നെ വലിയ അഹങ്കാരിയായി പലരും കരുതിയിരുന്നു,നായകൻമാർ ചിരിക്കാൻ പറഞ്ഞാൽ ചിരിക്കാനും ഇരിക്കാൻ പറഞ്ഞാൽ ഇരിക്കാനും തയ്യാറാകാത്ത ആളായിരുന്നു, രവീണയുടെ വാക്കുകൾ. മാത്രമല്ല ഞാൻ ഗോഡ് ഫാദറില്ലാതെയാണ് സിനിമയിൽ വന്നത്. തന്നെ പ്രൊമോട്ട് ചെയ്യുന്നതിനും ആരും ഉണ്ടായിരുന്നില്ല.അത്തരത്തിലുള്ള ക്യാമ്പുകളിലും അംഗമായിരുന്നില്ല.സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ നായകൻമാർക്കൊപ്പം കിടന്നുകൊടുത്തിട്ടില്ല, ആരുമായും പ്രണയബന്ധങ്ങൾ ഉണ്ടാക്കിയില്ല. അങ്ങനെ പറയുന്നവരെ തങ്ങള്‍ ഫെമിനിസ്റ്റുകളാണെന്ന് പറയുകയും വാതോരാതെ സ്ത്രീപക്ഷ ലേഖനങ്ങൾ എഴുതികൊണ്ടിരിക്കുകയും ചെയ്തിരുന്നവർ. ചിലരെ തകർക്കാനായി നുണക്കഥകള്‍ എഴുതി കരിയർ നശിപ്പിച്ചിട്ടുണ്ട്.
ഇതെല്ലാം ചിലര്‍ അതിജീവിച്ച് മുന്നേറും, പക്ഷേ ചിലര്‍ക്കാവില്ല.നടൻ സുശാന്ത് സിങ്ങ് രജ്പുതിന്‍റെ മരണത്തിന് ശേഷം രവീണ ബോളിവുഡ് സിനിമയെയും കരൺ ജോഹറിനേയുമൊക്കെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ മുമ്പും ചര്‍ച്ചയായിട്ടുള്ളതാണ്. ആ സമയങ്ങളിൽ താനും സിനിമാലോകത്തെ വിലകുറഞ്ഞ രാഷ്ട്രീയത്തിന് ഇരയായിരുന്നുവെന്നും രവീണ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നതാണ്. ഇതൊക്കെ പോരാടി കരിയർ തിരിച്ചുപിടിക്കാൻ എനിക്ക് കഴിഞ്ഞു, രവീണ പറഞ്ഞിരിക്കുകയാണ്.അക്കാലത്ത് വനിതാ മാധ്യമ പ്രവർത്തർ പോലും പിന്തുണയുമായി രംഗത്തെത്താതിരുന്നപ്പോള്‍ നിരാശ തോന്നിയിരുന്നു. അവരൊക്കെ അന്ന് ശ്രദ്ധേയരായ പുരുഷതാരങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹിച്ചിരുന്നവരാണ്.